Advertisment

ഒഹായോ ഹാര്‍ട്ട് ബീറ്റ് ബില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു നിയമമായി

New Update

ഒഹായൊ:  മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവായ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭചിദ്രം നടത്തുന്നതിന് നിരോധിക്കുന്ന ഹാര്‍ട്ട്ബിറ്റ് ബില്ലില്‍ ഗവര്‍ണര്‍ മൈക്ക് ഡ്വയന്‍ ഒപ്പു വച്ചു.

Advertisment

publive-image

റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ജനറല്‍ അസംബ്ലി ബില്‍ പാസ്സാക്കി അടുത്ത ദിവസം തന്നെ ഒഹായൊ ഗവര്‍ണര്‍ ഒപ്പു വെച്ചു നിയമമാക്കുകയായിരുന്നു വ്യാഴാഴ്ച (ഏപ്രില്‍ 11) വൈകിട്ടാണ് സുപ്രധാന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.ഹൃദയമിടിപ്പ് ആരംഭിച്ചതിനുശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം നടപ്പാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ഒഹായൊ.

സാധാരണ ആറാഴ്ച പ്രായമായാല്‍ ഹൃദയമിടിപ്പ് ആരംഭിക്കും. ഒരു പക്ഷേ മാതാവ് പോലും താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് തുടങ്ങുമെന്നാണ് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നത്.ബലാല്‍സംഗത്തിനു ഇരയായി ഗര്‍ഭം ധരിച്ച പെണ്‍കുട്ടികള്‍ പോലും ഈ ബില്ലിന്റെ പരിധിയില്‍ വരും.

പുതിയ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നിരവധി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതി പുതിയ നിയമത്തെ തടഞ്ഞില്ലെങ്കില്‍ 90 ദിവസത്തിനകം നിയമം പ്രാബല്യത്തില്‍ വരുമെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ പറഞ്ഞു.

Advertisment