Advertisment

ഒക്കലഹോമയില്‍ മദ്യവിതരണത്തിനു ജൂലൈ 17 വരെ അനുമതി

New Update

ഒക്കലഹോമ:  കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നു വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും, സ്കൂളുകളും, തീയേറ്ററുകളും അടച്ചിടുകയും പൊതു സ്ഥലങ്ങളിലെ കൂട്ടംകൂടല്‍ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെ, മദ്യ വിതരണത്തിനു ഏപ്രില്‍ 17 വരെ അനുമതി നല്‍കി ആല്‍ക്കഹോളിക് ബിവറേജ് ലോസ് എന്‍ഫോഴ്‌സ്‌മെന്റ് (ABLE) ഉത്തരവിട്ടു. മാര്‍ച്ച് 25-നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Advertisment

publive-image

ഒക്കലഹോമ ഏബിള്‍ കമ്മീഷന്‍ ലൈസന്‍സ് ഉള്ള മദ്യഷാപ്പ് ഉടമകള്‍ക്ക് 21 വയസിനു മുകളിലുള്ളവര്‍ക്ക് ആല്‍ക്കഹോളിക് ബിവറേജസ് ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

സീല്‍ പൊട്ടിക്കാത്തവ മാത്രമേ വിതരണം ചെയ്യാവൂ എന്നും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. മറ്റു പല ബിസിനസുകളും തകര്‍ച്ച നേരിടുമ്പോള്‍ മദ്യ വിതരണത്തിനു അനുമതി ലഭിച്ചതില്‍ മദ്യഷാപ്പ് ഉടമകള്‍ സന്തുഷ്ടരാണ്.

വിതരണം ഉടന്‍ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. മദ്യം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഉടമകള്‍ പറഞ്ഞു.

ഏപ്രില്‍ 17നു മുമ്പ് കമ്മീഷന്‍ വീണ്ടും യോഗം ചേര്‍ന്നു തീയതി വീണ്ടും നീട്ടണമോ എന്നു തീരുമാനിക്കാം. സംസ്ഥാനത്തു സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുള്ളതിനാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നവര്‍ക്ക് സുലഭമായി മദ്യം ലഭിക്കുന്നത് ഒരു വിഭാഗം ആളുകളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

Advertisment