Advertisment

വാഷിംഗ്ടണില്‍ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കൊല്ലപ്പെട്ടത് 1800 കന്നുകാലികള്‍

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടണ്‍:  കഴിഞ്ഞ ഒരാഴ്ചയായി വാഷിംഗ്ടണിലും പരിസരത്തും അനുഭവപ്പെട്ട തണുത്തുറഞ്ഞ കാലാവസ്ഥയില്‍ 1800 കന്നുകാലികള്‍ ചത്തൊടുങ്ങിയതായി വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡയറി ഫെഡറേഷന്‍ അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

പന്ത്രണ്ട് ഫാറുകളിലാണ് ഇത്രയും നഷ്ടം സംഭവിച്ചത്. 200 വരെ കന്നുകാലികള്‍ നഷ്ടപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 17 വര്‍ഷമായി ഡയറിഫാം നടത്തിവന്നിരുന്ന ജേസന്റെ 5000 കന്നുകാലികളില്‍ നിന്നാണ് 200 എണ്ണം നഷ്ടപ്പെട്ടത്. 20 മുതല്‍ 24 ഇഞ്ചുവരെയായിരുന്നു ഇവിടെ ഹിമപാതം 80 മൈല്‍ വേഗതയില്‍ തണുത്തകാറ്റും അടിച്ചിരുന്നു.

ഡയറി കര്‍ഷകന്റെ പ്രധാന ഉപജീവനമാര്‍ഗ്ഗമായിരുന്നു കന്നുകാലികള്‍. 2000 ഡോളര്‍ വരെയാണ് ഓരോ കന്നുകാലികള്‍ക്കും വില നിശ്ചയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട കന്നുകാലികളുടെ ശരീരം വലിയ കുഴികളിലാണ് കുഴിച്ചുമൂടുന്നത്. ഇതു ഗ്രൗണ്ട് വാട്ടറിനെ നെഗറ്റീവായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് വന്ന നഷ്ടം നികത്തികൊടുക്കുമെന്ന് സ്റ്റേറ്റ് ഡയറി ഫെഡറേഷന്‍ അധികൃതര്‍ പറഞ്ഞു.

Advertisment