Advertisment

സൗത്ത് കരോളിനയില്‍ മകളോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ട പിതാവ് തെറ്റുകാരനല്ലെന്ന് പോലീസ്

New Update

സൗത്ത് കരോളിന:  മകള്‍ കിടക്കുന്ന മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍ തയ്യാറാകണം എന്നു പറഞ്ഞ പിതാവ് കുറ്റക്കാരനല്ലെന്ന് പോലീസ്.

Advertisment

സംഭവം ഇങ്ങനെ; സൗത്ത് കരോളിലിനായിലെ പിതാവിന്റെ വീട്ടില്‍ മുപ്പതു വയസ്സായ മകള്‍ കിടന്നുറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ പിതാവ് മകളുടെ മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

publive-image

ഇതില്‍ പ്രകോപിതയായ മകള്‍, മുപ്പതുവയസ്സുള്ള ആഷ്‌ലി ഷാനന്‍ 911 ല്‍ വിളിച്ചു പിതാവ് തന്നോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ടു ശല്യം ചെയ്യുന്നതായി അറിയിച്ചു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും വിളിച്ചു കാര്യം തിരക്കി.

പളളിയില്‍ പോകണമെന്നും ഹോളി കമ്മ്യൂണിയനില്‍ പങ്കെടുക്കണമെന്നും താന്‍ മകളോടു പറഞ്ഞതായി പിതാവു സമ്മതിച്ചു.

പള്ളിയില്‍ പോകാന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്ന് അറിയിച്ച പോലീസിനെ മകള്‍ അസഭ്യം പറയുവാനാരംഭിച്ചു. ശല്യം സഹിക്കവയ്യാതായപ്പോള്‍ ആഷ്‌ലിയെ പോലീസ് അറസ്റ്റു ചെയ്തു. കൗണ്ടി ജയിലിലടച്ചു ഇവര്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തി എന്നതിന് കേസ്സെടുക്കുകയും ചെയ്തു. ലഹരി മരുന്നോ, മദ്യമോ കഴിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പിറ്റേദിവസം വിട്ടയയ്ക്കുകയും ചെയ്തു.

Advertisment