Advertisment

പ്രവീണ്‍ വര്‍ഗീസ് വധക്കേസ്: പ്രതിയെ വിട്ടയച്ചതിനെതിരേ സമര്‍പ്പിച്ച പരാതി ഇല്ലിനോയ്‌സ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

New Update

ചിക്കാഗൊ:  ഇന്ത്യന്‍ അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥി, ഷിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ വര്‍ഗീസ് കൊലക്കേസ്സില്‍, പ്രതിയാണെന്ന ജൂറി വിധിയെഴുതിയ ഗേജ് ബെതുണിനെ സ്വതന്ത്രനായി വിട്ടയച്ച ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്കിന്റെ ഉത്തരവ് റദ്ദാക്കി.

Advertisment

publive-image

ഉടനെ കൊലകുറ്റത്തിന് ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ടു ഇല്ലിനോയ്‌സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മോഷന്‍ ഒകോടബര്‍ 17ന് സ്വീകരിച്ചതായി ഇല്ലിനോയ്‌സ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സന്‍ അറിയിച്ചു.

2014 മുതല്‍ രാത്രി പാര്‍ട്ടി കഴിഞ്ഞഅ വീട്ടിലേക്ക് റൈഡ് നല്‍കിയ ബതൂണുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.ജൂണ്‍ മാസമായിരുന്നു ജൂറി പ്രവീണ്‍ വര്‍ഗീസ് കേസ്സില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് ചാര്‍ജ് ചെയ്യപ്പെട്ട പ്രതി ഗേജ് ബതൂണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

publive-image

എന്നാല്‍ ഒരസാധാരണ വിധിയിലൂടെ പ്രതിയെ ബോണ്ടില്‍ സ്വതന്ത്രനായി വിട്ടയ്ക്കുവാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും, തന്റെ ഇരുപത്തിയഞ്ചു വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ രണ്ടാം തവണയാണ് സുപ്രീം കോടതിയില്‍ ഇങ്ങനെ ഒരു മോഷന്‍ സമര്‍പ്പിക്കേണ്ടി വന്നതെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി.

ഇപ്പോള്‍ സ്വതന്ത്രനായി കഴിയുന്ന പ്രതിയെ എത്രയും വേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് പറഞ്ഞു.

പ്രത്യേക ദൗത്യവുമായാണ് ദൈവം എന്റെ മകനെ അയച്ചതെന്നും, ലോക്കല്‍ ജസ്റ്റിസ് സിസ്റ്റത്തെകുറിച്ചു ഒരു പുനര്‍ചിന്തനം നടത്താന്‍ ഈ കേസ്സ് സഹായകരമാകുമെന്നും ലവ്‌ലി പ്രതീക്ഷിക്കുന്നു.

Advertisment