Advertisment

എം.എന്‍. കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്:  രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്കാരിക രംഗത്തെ അതികായകനും, അറിയപ്പെടുന്ന സാഹിത്യ വിമര്‍ശകനും, പ്രഭാഷകനുമായി എം.എന്‍.കാരശ്ശേരി എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന മൊഹിയുദീന്‍ നടുകണ്ടിയില്‍ കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷന്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

Advertisment

കേരള അസ്സോസിയേഷന്‍ ഓഫീസില്‍ ആഗസ്റ്റ് 10 ശനിയാഴ്ച വൈകീട്ട് എത്തിച്ചേര്‍ന്ന കാരശ്ശേരിയെ ഐ.വര്‍ഗീസ് പീറ്റര്‍ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍, ജോസ് ഓച്ചാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

publive-image

തുടര്‍ന്ന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം എംഎന്‍ കാരശ്ശേരി ഉല്‍ഘാടനം ചെയ്തു. സാഹിത്യവും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന അര്‍ത്ഥ സംപുഷ്ടവും, സരസഗംഭീകരവുമായ പ്രസംഗം കേള്‍വിക്കാരില്‍ നവ്യാനുഭൂതി പകര്‍ന്നു. സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി.

കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറല്‍ സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അനുപമ സാം, റോസമ്മ ജോര്‍ജ്ജ്, സുരേഷ് അച്ചുതന്‍, ദീപക് നായര്‍, ദീപാ സണ്ണി, ഗ്ലെന്‍ണ്ട ജോര്‍ജ്, തോമസ് വര്‍ഗീസ്, ജോയ് ആന്റണി, ഹരിദാസ് തങ്കപ്പന്‍, രാജന്‍ ഐസക്ക്, ഷിജു ജോര്‍ജ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ.എല്‍.എസ്. പ്രസിഡന്റ് ജോസ് ഓച്ചാലില്‍ മോഡറേറ്ററായിരുന്നു. ഡാളസ്സില്‍ വളര്‍ന്നു വരുന്ന കലാകാരനും, നാടക നടനും, എഴുത്തുകാരനുമായ അനശ്വര്‍ മാമ്പിള്ളിയാണ് സാംസ്ക്കാരിക സമ്മേളനം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്.

Advertisment