Advertisment

ശനിയാഴ്ച 133-മത് സാഹിത്യ സല്ലാപം ഡോ. തോമസിനൊപ്പം !

author-image
ജയിന്‍ മുണ്ടയ്ക്കല്‍
Updated On
New Update

ഡാലസ്:  2019 ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമുപ്പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. തോമസിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. തന്‍റെ എഴുപത്തിയൊന്നാമത്തെ വയസ്സിലും കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി സംഘടിപ്പിച്ച അര്‍ദ്ധമാരത്തോണില്‍- പങ്കെടുത്ത പ്രമുഖ അന്തര്‍ദ്ദേശിയ ഗണിത ശാസ്ത്രഞ്ജന്‍- ഡോ. ജോര്‍ജ്ജ് ആര്‍. തോമസ്‌ ഈ സല്ലാപത്തില്‍ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും.

Advertisment

publive-image

അന്താരാഷ്ട്ര പ്രശസ്തനായ ഡോ. ജോര്‍ജ്ജ് ആര്‍. തോമസുമായി സംവദിക്കാനുള്ള ഈ അവസരം ഉപയോഗിക്കുവാനും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ജനുവരി അഞ്ചാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിമുപ്പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘മനുഷ്യരിലെ മാനസികാരോഗ്യം’ എന്ന വിഷയത്തെക്കുറിച്ചുള്ള പഠനമായാണ് നടത്തിയത്. ജീവശാസ്ത്രത്തിലും സൈക്കൊളജിയിലും അദ്ധ്യാപനത്തിലും ബിരുദാനന്തരബിരുദമുള്ള, കോളേജ് അദ്ധ്യാപകനും ഡാലസ് കൌണ്ടി ജയിലിലെ മെന്റല്‍ ഹെല്‍ത്ത് ലൈസനുമായ പ്രൊഫ. കോശി വര്‍ഗീസ് ആണ് മുഖ്യ പ്രഭാഷണം നടത്തിയത്.

ധാരാളം മനഃശാസ്ത്ര പണ്ഡിതര്‍ ഈ സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. മനുഷ്യരില്‍ ഭൂരിഭാഗവും മാനസിക രോഗങ്ങള്‍ക്ക് അടിമകളാണ് എന്ന സത്യം നാം അംഗീകരിച്ചെ മതിയാകൂ. എങ്ങനെ മാനസികാരോഗ്യം നില നിര്‍ത്താം എന്ന് അറിയേണ്ടത് ഒരു അത്യാവശ്യ സംഗതി തന്നെയാണ്.

മനുഷ്യര്‍ ആലോചിക്കാതെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാമൂലുകളുടെയും പാരമ്പര്യങ്ങളുടെയും പുറകെ പോയി നശിക്കുന്നത് അവര്‍ക്ക് നല്ല മാനസികാരോഗ്യം ഇല്ലാത്തതിനാലാണ്. പ്രൊഫ. കോശിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മണ്ഡലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ഈ അവസരം ഉപകാരപ്പെട്ടു. സഹൃദയരായ അനേകം അമേരിക്കന്‍ മലയാളികള്‍ നൂറ്റിമുപ്പത്തിരണ്ടാമത് സല്ലാപത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

തമ്പി ആന്റണി, ഡോ. ടി. പി. മാത്യു, ഡോ. ജോര്‍ജ്ജ് ആര്‍. തോമസ്‌, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. നന്ദകുമാര്‍ ചാണയില്‍, അമ്മു നന്ദകുമാര്‍, എല്‍സി യോഹന്നാന്‍, ഫാ.യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്‌, പി. പി. ചെറിയാന്‍, ജോസഫ്‌ പോന്നോലി, സജി കരിമ്പന്നൂര്‍, ബാബുജി മാരാമണ്‍, ജോണ്‍ ആറ്റുമാലില്‍, ജോര്‍ജ് വര്‍ഗീസ്, തോമസ്‌ ഫിലിപ്പ് റാന്നി, മേരി ജോസ്, രാജമ്മ തോമസ്‌, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു മാളിയേക്കല്‍, ഡോ. രാജന്‍ മര്‍ക്കോസ്, ശാമുവേല്‍ എബ്രഹാം, ഡോ. തെരേസ ആന്റണി, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, പി. ടി. തോമസ്‌, ജേക്കബ്‌ കോര, ചാക്കോ ജോര്‍ജ്ജ്, തോമസ്‌ ഫിലിപ്പ്, ജോസഫ്‌ മാത്യു , ജേക്കബ്‌ സി. ജോണ്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Advertisment