Advertisment

സാന്‍ഫ്രാന്‍സിസ്കോയില്‍ സെന്റ്‌ തെരേസ്സാ ഓഫ് കല്‍ക്കത്ത സീറോ മലബാര്‍ കാത്തലിക് മിഷന് തുടക്കമായി 

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

സാന്‍ഫ്രാന്‍സിസ്കോ:  മദര്‍ തെരേസയുടെ നാമധേയത്തിലുള്ള പുതിയ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ലിവര്‍മോര്‍ നഗരത്തില്‍ ആരംഭിച്ചു. ഈ കഴിഞ്ഞ ജൂലൈ മൂന്നിന് ചിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ്ബ് അങ്ങാടിയത്ത് ആശിര്‍വദിച്ചു.

Advertisment

publive-image

മാതൃ ഇടവകയായ മില്‍പിറ്റാസ് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയില്‍ ഫാ. ജിമ്മി, ഫാ. റോണി എന്നിവര്‍ സഹകാര്‍മ്മികരായി. 350 ഓളം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.

publive-image

എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 ന് കുര്‍ബ്ബാനയും ആഗസ്റ്റ്‌ മാസം മുതല്‍ വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ വേദപാഠ ക്ലാസുകളും ആരംഭിക്കുന്നതാണ് എന്ന് വികാരിയച്ചന്‍ അറിയിച്ചു.

ഈ മിഷന്‍ പ്ലസന്റന്‍, സാന്‍ - റമോണ്‍, കാസ്ട്രോ വാലി, ലിവര്‍മോര്‍, ട്രേസി, മൊഡെസ്റ്റോ, മാന്റേക്കാ, സ്റ്റോക്ടണ്‍ തുടങ്ങിയ മേഖലകളിലെ 300 ഓളം സീറോമലബാര്‍ കുടുംബാംഗങ്ങള്‍ക്ക് ഗുണകരമാണ്.

Advertisment