Advertisment

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീ സെയ്‌നി മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ്

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂജേഴ്‌സി:  ന്യൂജേഴ്‌സിയില്‍ ഡിസംബര്‍ 14 ന് സംഘടിപ്പിച്ച 'മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് 2018 'ല്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയും, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ ശ്രീ സെയ്‌നി (22) കിരീട ജേതാവായി.

Advertisment

publive-image

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവല്‍ കമ്മറ്റി സംഘടിപ്പിച്ച ഇരുപത്തി ഏഴാമത് വേള്‍ഡ് വൈഡ് പേജന്റ് മത്സരത്തില്‍ അമേരിക്കയ പ്രതിനിധീകരിച്ചാണ് ശ്രീ സെയ്‌നി പങ്കെടുത്തത്. 2017 ല്‍ മിസ്സ് ഇന്ത്യ യു എസ് എ ആയി ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന Bullying പ്രവണതക്കെതിരെ അഞ്ച് രാജ്യങ്ങളിലെ 11 സംസ്ഥാനങ്ങളില്‍ എഴുപതോളം സിറ്റികളില്‍ പ്രചരണം നടത്താന്‍ ശ്രീ സെയ്‌നിക്ക് കഴിഞ്ഞിട്ടുണ്ട്. Bullying നെതിരെ അവബോധം വളര്‍ത്തുന്നതിന് ഒരു സംഘടനയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. www.shreesaini.org.

publive-image

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനിയാണ് ശ്രീ. 12 വയസ്സുള്ളപ്പോള്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പേസ് മേക്കര്‍ ഉപയോഗിക്കുന്ന ശ്രീക്ക് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെങ്കിലും ഇന്നും ഇവര്‍ മനോഹരമായി ഡാന്‍സ് ചെയ്യുന്നു. മാതാപിതാക്കളാണ് ഇതിന് പ്രചോദനം നല്‍കിയതെന്നും ശ്രീ പറഞ്ഞു.

പഞ്ചാബില്‍ നിന്നും ഏഴ് വയസ്സില്‍ വാഷിംഗ്ടണ്ണിലേക്ക് എത്തിയ ശ്രീ ഹൈസ്‌ക്കൂള്‍ പഠനത്തിനിടയില്‍ നിറത്തിന്റേയും വംശീയതയുടേയും പേരില്‍ നിരവധി തവണ നിന്ദിക്കപ്പെട്ടതാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീ പറയുന്നു.

Advertisment