Advertisment

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അതിന്റെ ചരിത്രനാഴികകല്ലിൽ പത്ത് വർഷം പൂർത്തിയാക്കി

author-image
admin
Updated On
New Update

ത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ ഭദ്രാസന ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചു നടന്ന സമ്മേളനം മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.

ഇസ്രായേല്യർ വാഗ്‌ദത്തദേശത്ത്‌ പ്രവേശിച്ചതു മുതലുള്ള ഓരോ 10-ാം വർഷത്തെയും ആഘോഷത്തോടെ കൊണ്ടാടിയിരുന്നു.

Advertisment

ഇസ്രായേല്യ ചരിത്രം പഠിക്കുമ്പോൾ ആഘോഷങ്ങളുടെ ഒടുവിൽ എബ്രായ അടിമകളെ സ്വതന്ത്രരായി വിട്ടയക്കുമായിരുന്നു. വിറ്റു കളഞ്ഞ അവകാശഭൂമി തിരികെ കിട്ടുമായിരുന്നു. ദൈവം ജനതയെ സ്ഥാപിച്ചപ്പോഴുള്ള അവസ്ഥയിലേക്ക്‌ അവരെ പുനഃസ്ഥിതീകരിച്ച, സ്വാതന്ത്ര്യത്തിന്റെ വർഷം (ലേവ്യ 25:10.) ആയി ചരിത്രത്തിൽ ആഘോഷത്തോടെ കൊണ്ടാടിയിരുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

publive-image

സിറോ മലബാർ രൂപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്, അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോൺ, ഫാ. ഡോ. ഓ.തോമസ്, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.

2009 ഏപ്രിൽ ഒന്നാം തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമാ ദിദിമോസ് കാതോലിക്കാ ബാവയുടെ 145/2009 -ലെ കൽപ്പനപ്രകാരം അമേരിക്കൻ ഭദ്രാസനം രണ്ടായി വിഭജിച്ചുകൊണ്ട് സൗത്ത് വെസ്റ്റ് ഭദ്രാസനം നിലവിൽ വന്നു. അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്തയെ പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു.

ഇന്നലകളിലെ ചരിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടികൊണ്ട് ഭദ്രാസനം മുന്നേറുകയായിരുന്നു. തൊള്ളായിരത്തി അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയ മലങ്കര ഓർത്തോഡോക്സ് സഭയിലെ വിശ്വാസികളുടെ സമൂഹം തങ്ങളുടെ തനതായ വിശ്വാസ-ആചാര അനുഷ്ടാനങ്ങളിലൂടെ മുന്നേറുവാൻ ശ്രദ്ധിച്ചിരുന്നു.

അതിനായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ ചെറിയ കൂട്ടങ്ങളായി ആരാധന നടത്തുവാൻ പരിശ്രമിച്ചിരുന്നു. പിന്നീട് അത് വളർന്ന് ഇന്ന് ദൃശ്യമാകുന്ന ആരാധനാകേന്ദ്രങ്ങളിലേക്ക് വളർന്ന് പന്തലിച്ചു. ഇന്നലകളിൽ അക്ഷീണം പ്രയക്നിച്ച വൈദീകരുടെയും വിശ്വാസിസമൂഹത്തിന്റെയും സേവനങ്ങളെ കൃതാർഥതയോടെ ഓർക്കുന്നു എന്ന് ഭദ്രാസനത്തിന്റെ ഇപ്പോഴത്തെ അമരക്കാരനായ അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം മെത്രാപോലീത്ത പറഞ്ഞൂ.

Advertisment