Advertisment

ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മെയ് 23 ന് ഡാളസ്സിൽ

New Update

ഡാളസ്:  ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മെയ് 23 ന് ഡാളസ്സിൽ എത്തിച്ചേരുന്ന അദ്ദേഹം, ഹൂസ്റ്റൺ, ഫിലാഡൽഫിയ , വാഷിംഗ്‌ടൺ ഡി.സി., ന്യൂയോർക്ക് , അരിസോണ , ലോസാഞ്ചലസ് , ഫ്ലോറിഡ , കാനഡ എന്നിവടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതായിരിക്കും.

Advertisment

publive-image

ശിവഗിരി മഠത്തിന്റെ ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ , നോർത്ത് അമേരിക്കയിലെ ടെക്സാസ് സംസ്‌ഥാനത്തെ ഡാളസ്സിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരികയാണ്. സെപ്റ്റംബർ 17 വരെ സ്വാമിജി അമേരിക്കയിൽ ഉണ്ടായിരിക്കും.

കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും, പ്രഭാഷകനും യോഗ ഗുരുവുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാൻ താൽപ്പര്യമുള്ളവർ ദയവായി കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക. സന്തോഷ് വിശ്വനാഥൻ (9727864026), മനോജ് തങ്കച്ചൻ (9137095193), ശ്രീനി പൊന്നച്ചൻ (4802743761).

Advertisment