Advertisment

ഇര്‍വിംഗ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം സമാപിച്ചു

New Update

ഇര്‍വിംഗ് (ഡാളസ്സ്):  പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസ്സിലെ ഏക ദേവാലയമായ ഇര്‍വിംഗ്‌സെന്റ് ജോര്‍ജ് പള്ളിയിലെ ഈ വര്‍ഷത്തെ നോമ്പോചരണം ഭക്തി പുരസ്സരം ആചരിച്ചു.

Advertisment

publive-image

മലങ്കര സഭയിലെ പ്രമുഖ അദ്ധ്യാത്മിക പ്രഭാഷകനും, സെന്റ് എഫേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫാക്കല്‍ട്ടി അംഗവുമായ റവ ഫാദര്‍ ഡോ വര്‍ഗീസാണ് ഈ വര്‍ഷത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളുടേയും, വൈദികരുടെ സാന്നിധ്യം മൂന്ന് ദിനങ്ങളിലായി നടന്നുവന്ന ധ്യാന യോഗത്തെ അനുഗ്രഹപൂര്‍ണ്ണമാക്കി.

publive-image

വികാരി ഫാ ജോണ്‍ കുന്നത്ത്‌ശ്ശേരിയുടേയും, ട്രസ്റ്റി, സെക്രട്ടറി, വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവരുടെ സ്തുത്യര്‍ഹ സേവനം ഈ വര്‍ഷത്തെ ധ്യാനത്തെ ദീപ്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവരുന്ന മൂന്ന് നോമ്പാചരണം ഈ വര്‍ഷവും വളരെ ഭംഗിയായി നടത്തുവാന്‍ കഴിഞ്ഞതില്‍ ഡാളസ്സിലെ എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും, സ്‌നേഹവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ചാക്കൊ ഇട്ടി അറിയിച്ചു.

Advertisment