Advertisment

സെ. മേരീസ് ക്നാനായ ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

author-image
admin
New Update

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആ.ഒ)

Advertisment

ചിക്കാഗോ:  മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ വച്ച് സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ബലിയർപ്പണത്തിലും, തിരുശേഷിപ്പു വണക്കആചരണകർമ്മങ്ങളിലും. ഇടവക വികാരി റവ. ഫാ.തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു.

publive-image

അസിസ്റ്റൻറ് വികാരി റവ.ഫാ. ബിൻസ് ചേത്തലിൽ,റവ.ഫാ.സ്റ്റീഫൻ നടക്കുഴക്കൽ എന്നിവർ സഹകാർമികരായിരുന്നു. എല്ലാം ക്രിസ്തുവിൽ നവീകരിക്കുക എന്നത് ആപ്തവാക്യമായി സ്വീകരിച്ച് തിരുസഭയിൽ അജപാലന രംഗത്ത് വലിയ നവീകരണങ്ങൾ കൊണ്ടുവന്ന മാർപാപ്പയാണ് വിശുദ്ധ പത്താം പിയൂസ്. 1911 ഓഗസ്റ്റ് 29ന് കോട്ടയം വികാരിയത്ത് തെക്കുംഭാഗ സിറോമലബാർ സമൂഹത്തിന് അനുവദിച്ചു തന്നത് വിശുദ്ധ പത്താം പീയൂസാണ്.

publive-image

വിശുദ്ധ കുർബാനയുടെ പാപ്പാ എന്നറിയപ്പെടുന്ന വി.പത്താം പിയൂസ് ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗീയ മാധ്യസ്ഥനാണ്.. മഹത്വ ത്തിലേക്കുള്ള വഴി എളിമയും ദാരിദ്ര്യാരൂപിയിലുള്ള ജീവിതവുമാണെന്ന് ലോകത്തെ പഠിപ്പിച്ച വിശുദ്ധനാണെന്നും, വിശ്വാസപരിശീലനത്തിൻറെയും കൂദാശ ജീവിതത്തിൻറെയും പ്രാധാന്യം ആധുനിക ലോകത്തിന് ഇണങ്ങിയ രീതിയിൽ വിശ്വാസ സമൂഹത്തെ പരിശീലിപ്പിക്കുവാൻ മാർഗ്ഗരേഖ നിശ്ചയിച്ചുതന്നതും വി.പത്താം പീയൂസാണെയെന്ന് തിരുനാൾ സന്ദേശത്തിൽ ഫാദർ മുളവനാൽ അനുസ്മരിപ്പിച്ചു.

publive-image

വിശുദ്ധന്റെ തിരുശേഷിപ്പ് സെ.മേരീസ് ദേവാലയത്തിൽ പൊതു വണക്കത്തിന് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്. അനുഗ്രഹ പ്രഭചൊരിഞ്ഞ തിരുശേഷിപ്പു വണക്കത്തിൽ അനേകർ പങ്കെടുത്തു മടങ്ങി.

Advertisment