Advertisment

അമേരിക്കന്‍ കോളജ് ഓഫ് ഗ്യാസ്‌ട്രോ എന്ററോളജി തലപ്പത്ത് സുനന്ദ കെയ്ന്‍

New Update

റോച്ചസ്റ്റര്‍ (മിനിസോട്ട):  അമേരിക്കന്‍ കോളേജ് ഓഫ് ഗ്യാസ്‌ട്രൊ എന്ററോളജി പ്രസിഡന്റായി ഇന്ത്യന്‍ വംശജ ഡോ. സുനന്ദ കെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിലഡല്‍ഫിയയില്‍ നടന്ന എസിജി കോണ്‍ഫറന്‍സിലാണ് സുനന്ദയെ തിരഞ്ഞെടുത്തത്.

Advertisment

publive-image

റോച്ചര്‍സ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്ക് ഗാസ്‌ട്രോ എന്റോളജി വിഭാഗം അധ്യക്ഷയാണ് ഡോ. സുനന്ദ.ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും, ഷിക്കാഗോ റഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെഡിക്കല്‍ ബിരുദവും, പ്രസ്ബിറ്റീരിയന്‍ സെന്റ് ലൂക് മെഡിക്കല്‍ സെന്ററില്‍ നിന്നും ഫെല്ലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.

23 വര്‍ഷമായി റോച്ചസ്റ്ററില്‍ അറിയപ്പെടുന്ന ഡോക്ടറാണ് സുനന്ദ. മിനിസോട്ട സംസ്ഥാനത്തുനിന്നും നിരവധി അവാര്‍ഡുകളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.പ്രസിഡന്റ് പദവിയിലിരുന്ന് മെഡിക്കല്‍ രംഗത്തെ വികസനം ലക്ഷ്യമാക്കിയുള്ള ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഡോ. സുനന്ദ പറഞ്ഞു

Advertisment