Advertisment

ക്നാനായ സമുദായത്തിൽ നിന്ന് മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക് വികാരി ജനറാൾ

author-image
admin
Updated On
New Update

- ഷിബു കിഴക്കെക്കുറ്റ്

Advertisment

ടൊറന്റോ: കല്ലു വേലി പിതാവിൻറെ ആത്മാർഥതയും സത്യസന്ധതയും നിറഞ്ഞൊഴുകി രൂപത സ്ഥാപിതം ആകുവാൻ വേണ്ടി. പിതാവ് ഒരുപാട് പരിശ്രമിച്ചു. അതിന് കൂടെ സഹായിച്ചത് പത്രോസ് ചമ്പക്കര അച്ഛൻ. ക്നാനായ മിഷനുകൾസ്ഥാപിച്ചു കൊണ്ടാണ് അച്ഛൻ അതിനു സഹായിച്ചത്. അതുകൊണ്ടുതന്നെ മിസ്സിസ്സാഗ രൂപത ഉദ്ദേശിച്ചതിലും നേരത്തെ സ്ഥാപിതമായി.

publive-image

പത്തുപതിനഞ്ച് മിഷനുകൾ സ്ഥാപിച്ചുകൊണ്ടാണ് അച്ഛൻ അതിന് നേതൃത്വം നൽകിയത്. കൂടെ നിൽക്കുന്നവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ കല്ലു വേലി പിതാവും.

മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായി ഫാ. പത്രോസ് ചമ്പക്കരയെ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലി നിയമിച്ചു. (സെപ്റ്റംബര്‍ 22, 2019) വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേയാണ് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

അച്ഛൻറെ കഠിനപ്രയത്നം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിച്ചേരുവാൻ അച്ഛനെ പ്രാപ്തനാക്കിയത്. നാട്ടിലെ കാനായ ഇടവകകളിൽ മിന്നിത്തിളങ്ങിയ പ്രകടനം കാഴ്ച വെച്ചു കൊണ്ടാണ്അമേരിക്കയിലെത്തിയത്. അവിടെ നിന്ന് കാനഡയിലേക്ക്.

കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്‍്റെ ഡയറക്ടറായും സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന്‍്റെയും അജാസ് ഹോളി ഫാമിലി മിഷന്‍്റെയും ഡയറക്ടറായി ശുശ്രൂഷ ചെയ്തു വരവെയാണ് ഈ നിയമനം. കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്‍്റ് ആന്‍സ് ഇടവക അംഗമാണ് അദ്ദേഹം.

publive-image

അഞ്ചു വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ. രൂപതയുടെ വികാരി ജനറാൾ ആയി ഉയർത്തപ്പെട്ടു. അച്ഛനെ സംബന്ധിച്ചെടുത്തോളം വളരെ പ്രയാസമേറിയ ഒരു കാര്യം. അച്ഛൻറെ കാഴ്ച കുറവാണ്. ഒരു ഒരുപാട് പ്രയാസം അനുഭവിക്കുന്നുണ്ട്.

കുർബാന അർപ്പിക്കുമ്പോൾ അച്ഛനും വളരെ പ്രയാസമാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് കല്ലു വേലി പിതാവ് അച്ഛനെ തോളോട് ചേർത്ത് പിടിച്ചു ഇരിക്കുന്നത്. അതു മറ്റു പിതാക്കന്മാരെ വെച്ച് കല്ലേലി പിതാവിൻറെ സത്യസന്ധതയാണ് എടുത്ത് കാണിക്കുന്നത്.

രാത്രി വണ്ടി ഓടിക്കാൻ തന്നെ പ്രയാസമുള്ള ഘട്ടത്തിൽ പോലും പിതാവ് അച്ഛനെ കൂടെക്കൂട്ടിയത്.

ക്നാനായ സമുദായത്തിൽ നിന്ന് ഇത്രയും മിഷനുകൾ ഉണ്ടാക്കി കൊടുത്തുകൊണ്ടാണ് അച്ഛനെ ഈ പദവിയിലേക്ക് എത്തിച്ചത്. കാനഡയിലെ പലഭാഗങ്ങളിലും മിഷൻ സ്ഥാപിച്ചെടുത്തു. ഫാ. പത്രോസ് ചമ്പക്കര അച്ഛൻറെ ചുരുങ്ങിയ കാലഘട്ടത്തിൽ , ഭാവിയിൽ അച്ഛനെ ഒരു പിതാവായി കാണാൻ സാധിക്കട്ടെ എന്ന് സമുദായം നന്നായി ആഗ്രഹിക്കുന്നു.

publive-image

ബൈബിൾ പ്രകാരം കുറവുകൾ ദൈവാനുഗ്രഹം ആണ്. അച്ഛൻറെ കാഴ്ചക്കുറവ് കാരണമാണ് അമേരിക്കയിൽ നിന്നും കാനഡയിലേക്ക് വരാൻ കാരണമായത്. ബൈബിളിൽ ദൈവം ഉയർത്തിയിട്ടുള്ള എല്ലാവരും തന്നെ എന്തെങ്കിലും കുറവുകൾ ഉള്ള മനുഷ്യരായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.

ദൈവത്തിൻറെ പദ്ധതികളൊന്നും മനുഷ്യൻ അസാധ്യമാണ് മനസ്സിലാക്കുവാൻ. സീനിയോറിറ്റി എല്ലാം മറികടക്കാൻ ഇവിടെയെത്താൻ തന്നെ കാരണം അതിനുദാഹരണമാണ്. പത്രോസ് അച്ഛനിലൂടെ ദൈവത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ഇനിയും.

മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക് വേറൊരു വികാരി ജനറാൾ കൂടിയുണ്ട്. പത്രോസ് അച്ഛനെ കാനായികാരുടെ വികാരി ജനറാൾ ആയിട്ടല്ല തെരഞ്ഞെടുത്തിരിക്കുന്നത്. അസിസ്റ്റൻറ് വികാരി ജനറാൾ ആയിട്ടാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുപക്ഷേ ഡിസംബറിൽ കഴിഞ്ഞാൽ ഇപ്പോഴത്തെ വികാരി ജനറൽ അച്ഛൻ റിട്ടയർ ആക്കുകയാണ് എന്നാണ് കേൾക്കുന്നത്.

Advertisment