Advertisment

ടൈസ്വൺ (Taiswan) ഭരണ സമിതി അധികാരമേറ്റു

author-image
admin
Updated On
New Update

 - ബോബിൻ ജോസഫ്

Advertisment

ഹ്യൂസ്റ്റൺ:  ടെക്സാസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ 2019 ലെ ഭരണസമിതി അധികാരമേറ്റു. അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടൊപ്പം ജനുവരി 20 ന് നടന്ന പൊതു യോഗത്തിൽ അസ്സോസിയേൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ അവലോകനവും വരും വർഷങ്ങളിൽ നടത്തേണ്ടിയ പരിപാടികളും ചർച്ചയായി പ്രത്യേകിച്ച് സാമൂഹിക തിന്മകൾക്കു എതിരായി ബോധവത്കരണ ചർച്ചകളും പഠനങ്ങളും സംഘടിപ്പിക്കുവാനും അംഗങ്ങളുടെ വിവിധോന്മുഖ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കുവാനും തീരുമാനമായി.

publive-image

പുതിയ വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ഫ്രാൻസിസ് പിട്ടാപ്പള്ളിൽ, വൈസ് പ്രസിഡന്റ് ഡോ. ജിമ്മി സെബാസ്റ്റ്യൻ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ബിനു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാനായി ഡോ. ഫ്രാൻസിസ് ജേക്കബും വൈസ് ചെയർമാനായി ഡോ. ജോർജ് കാക്കനാട്ടും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ അടുത്ത മീറ്റിംഗ് മാർച്ച് 2ന് നടത്തുവാൻ തീരുമാനമായി. അസോസിയേഷനുമായി ബന്ധപ്പെടുവാൻ ഫ്രാൻസിസ് പിട്ടാപ്പള്ളി (832) 573-0148 , ജോസ് എബ്രഹാം (832) 836-1412 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Advertisment