Advertisment

മാതാവിനെ 60 തവണ കുത്തി കൊലപ്പെടുത്തിയ മകള്‍ക്ക് 45 വര്‍ഷം തടവ്

New Update

ചിക്കാഗൊ:  ഇന്ത്യാന ഗാരിയില്‍ നിന്നുള്ള ചെസ്റ്റീനിയ റീവിസ് എന്ന 17 കാരിയെ മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സില്‍ 45 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ജൂണ്‍ 12 ബുധനാഴ്ചയായിരുന്നു വിധി പ്രഖ്യാപിച്ചത്.

Advertisment

ഫെബ്രുവരി 13- 2017 ല്‍ സ്വന്തം വീട്ടില്‍വെച്ചായിരുന്നു മാതാവ് ജെയ്മി ഗാര്‍നെറ്റിനെ (34) 60 ല്‍ അധികം തവണ കുത്തിക്കൊലപ്പെടുത്തിയത്. അന്ന് ചെസ്റ്റിനിയക്ക് 15 വയസ്സായിരുന്നു പ്രായം. കൗമാരക്കാരിയാണെങ്കിലും മുതിര്‍ന്നവര്‍ക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

publive-image

കേസ്സ് കോടതിയില്‍ വിചാരണക്ക് വരുന്നതിന് മുമ്പ് അറ്റോര്‍ണിമാര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇവര്‍ കുറ്റം സമ്മതിക്കുകയും, ഈ കേസ്സില്‍ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ (45 വര്‍ഷം) വിധിക്കുകയായിരുന്നു.

എന്ത് കൊണ്ടാണ് അമ്മയെ ഇപ്രകാരം വധിച്ചതെന്ന ചോദ്യത്തിന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇവര്‍ മറുപടി നല്‍കിയത്. ഇന്നായിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യുമീയിരുന്നില്ല എന്നും അവര്‍ പറഞ്ഞു.

ഈ കുട്ടിക്കെതിരെ മുമ്പ് ക്രിമിനല്‍ ഹിസ്റ്ററി ഒന്നും ഇല്ലാതിരുന്നതിനാലാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയത്. ഇവരുടെ മാനസിക നില പരിശോധിക്കണമെന്നും വിധിയില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ ചെസ്റ്റിനയുടെ മൂന്ന് വയസ്സുള്ള സഹോദരി ഇതിന് ദൃക്‌സാക്ഷിയായിരുന്നു. വിദ്യാഭ്യാസത്തിലും, ഡാന്‍സിലും മിടുക്കിയായിരുന്നു ഇവരെന്ന് അമ്മൂമ്മ സാക്ഷ്യപ്പെടുത്തി.

Advertisment