Advertisment

ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ 29 ന് അഡ്വ . മോൻസ്‌ ജോസഫ് എം എൽ എ നിർവഹിക്കും

author-image
admin
New Update

publive-image

Advertisment

ടൊറോന്റോ:  ഗ്രേറ്റ് ടൊറൊന്റോ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന മലയാളി കൂട്ടായ്മയായ ടൊറൊന്റോ സോഷ്യൽ ക്ലബ്ബിന്റെ ഉത്‌ഘാടനം ജൂൺ മാസം 29നു എറ്റോബികോകിലുള്ള റോസ് ഗാർഡൻ കൺവെൻഷൻ സെന്ററിൽ വച്ച് മുൻ മന്ത്രിയും കടുത്തുരുത്തി എം .എൽ .എ യുമായ അഡ്വ. മോൻസ് ജോസഫ് നിർവഹിക്കുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കുടിയേറിയ മലയാളികൾക്ക് തങ്ങളുടെ പൈതൃകം കാത്തു സൂക്ഷിക്കുവാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം.

അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാംസ്കാരികവും കലാകായികപരവുമായ ഉന്നമനം ലക്ഷ്യം വച്ചു ആരംഭിച്ചിരിക്കുന്ന ഈ കൂട്ടായ്മ്മക്ക് ഇതിനോടകം വളരെ അധികം സ്വീകാര്യകതയാണ് ലഭിച്ചിരിക്കുന്നത്.

ചിക്കാഗോ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചു വിവിധ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും സംഘടനക്ക് കഴിഞ്ഞു . ഉത്ഘാടന കർമത്തിൽ കാനഡയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ്.

പരിപാടികൾക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കലിനോടൊപ്പം സെക്രട്ടറി മോൻസി തോമസ് കുന്നുംപുറം , വൈസ്‌ പ്രസിഡന്റ് റിജോ മങ്ങാട്ട് ,ജോയിന്റ് സെക്രട്ടറി സിബിൾ സ്റ്റീഫൻ , ട്രഷറർ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓർഡിനേറ്റേഴ്‌സായ ഷെല്ലി ജോയ്‌ ,വരുൺ രാജൻ തുടങ്ങിയവർ നേതൃത്വം നൽകും.

Advertisment