Advertisment

ടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ അന്തർദേശിയ വടം വലി മത്സരത്തിൽ താമ്പാ ടസ്‌കേഴ്‌സ് ചാമ്പ്യൻമാരായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ടൊറോന്റോ: ടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഥമ അന്തർദേശിയ വടം വലി മത്സരത്തിൽ താമ്പാ ടസ്‌കേഴ്‌സ് ചാമ്പ്യൻമാരായി. പതിനൊന്നോളം ദേശീയ ,അന്തർദേശിയ ടീമുകൾ പങ്കെടുത്ത വാശിയേറിയ മൽസരത്തിൽ രണ്ടാം സ്ഥാനം കോട്ടയം ബ്രദർസ് കാനഡയും ,മൂന്നാം സ്ഥാനം കാനേഡിയൻ ലയൺസും , നാലാം സ്ഥാനം ടീം ഗ്ലാഡിയേറ്റേഴ്സും കരസ്ഥമാക്കി.

Advertisment

publive-image

മെഗാ സ്പോൺസർ മനോജ് കരാത്ത ഉത്ഘാടനം ചെയ്ത മത്സരത്തിൽ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ മുഖ്യതിഥി ആയിരുന്നു.  മറ്റു സ്പോൺസർമാരായ സ്റ്റീഫൻ കിഴക്കേക്കുറ്റ്‌ ,ബിജു കിഴക്കെപുറം ,ജോസ് പാലാകുന്നേൽ ,ബോബൻ ട്രിനിറ്റി ഓട്ടോസ് ,സിറിയക് കൂവക്കാട്ടിൽ ,തോമസ്കുട്ടി കുപ്പേനനിക്കൽ , ബാബു ബോൾഗാട്ടി ഫർണീച്ചര് , തങ്കച്ചൻ കരുവേലിൽ എന്നിവർ മത്സരത്തിൽ സന്നിഹിതരായിരുന്നു.

publive-image

ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ ,മറ്റു ഭാരവാഹികളായ മോൻസി തോമസ്, ഷെല്ലി ജോയ് ,റിജോ മങ്ങാട്ട് ,സിബിൾ സ്റ്റീഫൻ ,ഷിബു എബ്രഹാം ,വരുൺ രാജൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

publive-image

publive-image

publive-image

publive-image

 

 

Advertisment