Advertisment

അതിര്‍ത്തി മതില്‍: ട്രമ്പിന്റെ വീറ്റോ മറികടക്കുന്നതിനുള്ള ആദ്യ ശ്രമം പരാജയം

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിങ്ടന്‍ ഡിസി:  യുഎസ് മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നതിന് ട്രംപ് പ്രഖ്യാപിച്ച എമര്‍ജന്‍സി യുഎസ് കോണ്‍ഗ്രസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു വീറ്റൊ ചെയ്തതു മറികടക്കുന്നതിനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രം ആദ്യഘട്ടത്തില്‍ തന്നെ പരാജയപ്പെട്ടു.

Advertisment

publive-image

മാര്‍ച്ച് 15 നായിരുന്നു ട്രംപ് വീറ്റൊ ഒപ്പുവച്ചത്. മാര്‍ച്ച് 25 ന് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ള യുഎസ് ഹൗസില്‍ വീറ്റൊ മറികടക്കുന്നതിനുള്ള പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നു.നിലവിലുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ വീറ്റൊ പരാജയപ്പെടുത്തുവാന്‍ ആവശ്യമായ വോട്ട് ലഭിക്കുകയുള്ളൂ (286).

ഇന്ന് വീറ്റൊയ്‌ക്കെതിരായി 248 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 38 വോട്ട് കുറവ്. വീറ്റൊ ഓവര്‍ റൈഡ് ചെയ്യുന്നതിനുള്ള ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു ഇന്നത്തെ വോട്ടെടുപ്പില്‍ നടന്നത്.

യുഎസ് ഹൗസില്‍ കനത്ത പരാജയം നേരിട്ടതുപോലെ സെനറ്റിലും പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും അമേരിക്കന്‍ മണ്ണിലേക്ക് പ്രവേശിപ്പിക്കുകയില്ല എന്ന ട്രംപിന്റെ തീരുമാനം പൊതുജനങ്ങള്‍ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്.

Advertisment