Advertisment

മിസിസിപ്പിയില്‍ രണ്ടു പൊലീസുകാര്‍ വെടിയേറ്റു മരിച്ചു

New Update

ബ്രൂക്ക്‌ഹേവന്‍ (മിസിസിപ്പി):  സെപ്റ്റംബര്‍ 29 ശനിയാഴ്ച ബ്രൂക്ക്‌ഹേവന്‍ പൊലീസ് ഓഫിസര്‍മാരും അക്രമിയും തമ്മില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ടു പൊലീസ് ഓഫിസര്‍മാര്‍ കൊല്ലപ്പെടുകയും അക്രമിക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Advertisment

publive-image

ബ്രൂക്ക്‌ഹേവന്‍ ഹൈസ്‌കൂളിനു സമീപമുള്ള ഒരു വീട്ടില്‍ വെടിഒച്ച കേട്ടതറിഞ്ഞു അന്വേഷിക്കാനെത്തിയതായിരുന്നു ഓഫിസര്‍മാരായ സാക്ക് മോക്കും (31), ജയിംസ് വൈറ്റും (35). വീടിനു മുന്നിലെത്തിയ ഓഫിസര്‍മാര്‍ക്ക് നേരെ മാര്‍ക്വിസ് ഫ്‌ലവേഴ്‌സ് (25) വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്റെ വെടിയേറ്റ് ഫ്‌ലവേഴ്‌സിന് പരുക്കേറ്റിരുന്നു. പിന്നീട് ഇയാളെ ജാക്‌സന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്ഥിതിയെക്കുറിച്ചു പൊലീസ് ഒന്നും വെളിപ്പെടുത്തിയില്ല.

രണ്ടു പൊലീസ് ഓഫിസര്‍മാരും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും, ബോഡി-ഡാഷ്‌കും ധരിച്ചിരുന്നതായി മിസിസിപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വാറന്‍ ബ്രെയ്ന്‍ പറഞ്ഞു.

വെടിവച്ചെന്നു പറയപ്പെടുന്ന ഫ്‌ലവേഴ്‌സ് നിരവധി കേസുകളില്‍ പ്രതിയാണ്.

ഓഫിസര്‍ മോക്കിനു മൂന്നു വര്‍ഷംകൂടി സര്‍വീസുണ്ട്. വൈറ്റ് ഈയ്യിടെയാണു ജോലിയില്‍ പ്രവേശിച്ചത്. ഗവര്‍ണര്‍ ഫില്‍ ബ്രയാന്റ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

Advertisment