Advertisment

വീട്ടില്‍ വളര്‍ത്തിയ മുയലുകളെ ശരിയായി പരിപാലിച്ചില്ല. ഭക്ഷണം നല്‍കിയില്ല - ഡാലസില്‍ അദ്ധ്യാപിക അറസ്റ്റില്‍

New Update

ഫോര്‍ണി (ഡാളസ്): ഫോര്‍ണിയിലുള്ള അദ്ധ്യാപികയുടെ വീട്ടില്‍ നിന്നും മലിനമായ ചുറ്റുപാടുകളില്‍ വളര്‍ത്തിയിരുന്ന 450 മുയലുകളെ പോലീസ് പിടികൂടി. മുയലുകളെ ശരിയായി പരിപാലിച്ചില്ലെന്നും, ഭക്ഷണം നല്‍കിയില്ലെന്നും ആരോപിച്ചു ഇവരെ അറസ്റ്റു ചെയ്തതായി കോഫ്മന്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

Advertisment

publive-image

കഴിഞ്ഞ വാരാന്ത്യമാണ് അദ്ധ്യാപികയെ കസ്റ്റഡിയില്‍ എടുത്ത് കേസ് ചാര്‍ജ് ചെയ്ത് കോഫ്മന്‍ കൗണ്ടി ജയിലിലടച്ചത്. പെനി ജീന്‍ ന്യൂട്ടന്‍ (58) അദ്ധ്യാപികയുടെ പേരില്‍ ഇത് സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് ഇവര്‍ കീഴടങ്ങുകയായിരുന്നുവെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു.

മുയലുകളെ കൂടാതെ 36 പന്നികുട്ടികള്‍, 12 ആട്, 5 പൂച്ച, 1 പട്ടി എന്നിവയേയും വീട്ടില്‍ നിന്നും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത 33 മുയലുകള്‍ പ്രസവിച്ച 200 കുട്ടികളെ എസ്.പി.സി.എ സംരക്ഷണത്തിലേക്ക് മാറ്റിയതായി ഇവരുടെ വക്താവ് വിക്ടോറിയ പറഞ്ഞു. മുയലുകളെ എഡോപ്റ്റ് ചെയ്ത് മറ്റു വ്യക്തികള്‍ക്ക് കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും വിക്ടോറിയ പറഞ്ഞു.

 

Advertisment