Advertisment

ന്യൂസിലാന്റ് മോസ്‌ക്കിലുണ്ടായ കൂട്ടക്കൊലയെ യു.എസ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടണ്‍ ഡി.സി.:  ന്യൂസിലാന്റ് മുസ്ലീം പള്ളികളില്‍ ഭീകരപ്രവര്‍ത്തകര്‍ നടത്തിയ കൂട്ടക്കൊലയെ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

പ്രാര്‍ത്ഥനക്കു വേണ്ടി പള്ളിയില്‍ കൂടിവന്നവര്‍ക്കു നേരെയാണ് ഓസ്‌ട്രോലിയന്‍ പൗരത്വമുള്ള 28 വയസ്സുക്കാരന്‍ ബ്രണ്ടന്‍ ടറന്റ് വെടിയുതിര്‍ത്തതു.

publive-image

അമേരിക്കയിലെ മുസ്ലീം, സിക്ക് ദേവാലയങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍ മുന്നറിയിപ്പു നല്‍കി. സിക്ക് കൊയലേഷന്‍ മാര്‍ച്ച് 15ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഭീകരര്‍ക്കെതിരെ ജാഗ്രരൂഗരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസിലാന്റില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ ഞങ്ങളും പങ്കുചേരുന്നു ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മ സംയമനം പാലിക്കണമെന്ന് ഈ സംഘടനകളും അഭ്യര്‍ത്ഥിച്ചു. ആരാധനാകേന്ദ്രങ്ങള്‍ മറ്റുള്ളവര്‍ക്ക് അഭയം നല്‍കുന്നവയായിരിക്കണമെന്നും, ഇത്തരം കൂട്ടകൊലകള്‍ക്കുള്ള സ്ഥാനമല്ലെന്ന് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമന്‍ നന്ദന്‍ പറഞ്ഞു.

Advertisment