Advertisment

ബാദുഷാ കാളച്ചാലിന് പി സി എഫ് ദുബായ് കമ്മിറ്റി യാത്ര അയപ്പ് നൽകി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന യു എ ഇ യിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന പീപ്പിൾ കൾച്ചറൽ ഫോറത്തിന്റെ സമുന്നതനായ നേതാവ് ബാദുഷാ കാളച്ചാലിന് പി സി എഫ് ദുബായ് കമ്മിറ്റി യാത്ര അയപ്പ് നൽകി.

Advertisment

publive-image

പ്രസിഡന്റ് ആഫിക്കലി ചാമക്കാലയുടെ അധ്യക്ഷതയിൽ ദേര ഒജീൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന യോഗത്തിൽ നാഷണൽ കമ്മിറ്റി നേതാക്കളായ റാഷിദ്‌ സുൽത്താൻ, ഷാഫി ഹാജി, സലാം നന്നമ്പ്ര,അസീസ് ബാവ തുടങ്ങിയവരും കാസർഗോഡ് ജില്ലാ നേതാവ് യൂനുസ് തളങ്കരയും പങ്കെടുത്തു.

ദുബായ് കമ്മിറ്റി നേതാക്കളായ മുഹമ്മദ് മെഹ്‌റൂഫ് റഹീസ് കാർത്തിക പള്ളി, അസീസ് സേട്ട്,ഇസ്മായിൽ ആരിക്കാടി, ഷബീർ, കമ്മുക്കുട്ടി ഹാജി, റഫീഖ് പൊന്നാനി,അമീർ പത്തനാപുരം ഷഫീക് മാറാക്കര, ഷിഹാബ് ആലപ്പുഴ, സയ്യിദലവി പട്ടാമ്പി, നൗഫൽ നന്നമ്പ്ര, ഹുസൈൻ പുതുപ്പാടി, ഷംസു കാസർഗോഡ്, മൊയിനുദ്ദീൻ ചാവക്കാട്, മുജീബ് പൊന്നാനി അമീർ കോഴിക്കര തുടങ്ങിയവർ സംസാരിച്ചു.

നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ദുബായ് കമ്മിറ്റിയുടെ ഉപഹാരം നൽകി. നാഷണൽ കമ്മിറ്റിയുടെ ഉപഹാരം നേതാക്കൾ കൈമാറി. മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കമ്മുക്കുട്ടി ഹാജി, മുസ്തഫ മാറാക്കര, ഷെഫീഖ് മാറാക്കര എന്നിവർ ചേർന്ന് നൽകി.

publive-image

പി സി എഫ് തിരുവനന്തപുരം ജില്ലാ ജിസിസി കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി മുനീർ നഗരൂർ, വൈസ് പ്രസിഡന്റ് സുബൈർ മടവൂർ, അൻസാരി കൊയ്ത്തൂർ കോണം എന്നിവർ ചേർന്ന് ബാദുഷാ കാളച്ചാലിനു നൽകി.

നാഷ്ണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ബാദുഷാ കാളച്ചാലിനു പകരം ദുബായ് കമ്മിറ്റി നേതാവ് അസീസ് സേട്ടുവിനെയും, എക്സിക്കുട്ടീവിലേക്കു ഷിഹാബ് ആലപ്പുഴയേയും തിരഞ്ഞെടുത്തു.

വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും നന്ദിയും, കടപ്പാടും രേഖപ്പെടുത്തി. നാട്ടിലെത്തിയാലും കഴിവിന്റെ പരമാവധി ജീവ കാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment