Advertisment

ഡാലസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും സംഘടിപ്പിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ 73ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും 43ാമത് ആനന്ദ് ബസാറും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

Advertisment

publive-image

ആഗസ്റ്റ് 10 ശനിയാഴ്ച അഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍ വൈകിട്ട് നാലു മണിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി. എന്‍. റാവു ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ ദേശീയഗാനത്തിനും അമേരിക്കന്‍ ദേശീയഗാനത്തിനും ശേഷം ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍ ഇന്ത്യന്‍ അമേരിക്കന്‍ പതാകകള്‍ വഹിച്ച് നടത്തിയ പരേഡ് കാണുന്നതിന് റോഡിനിരുവശവും ആളുകള്‍ തടിച്ചി കൂടിയിരുന്നു.

publive-image

മുഖ്യാതിഥിയായി ടെക്‌സാസ് സ്‌റ്റേറ്റ് പ്രതിനിധി ഏന്‍ജി ചെന്‍ബട്ടന്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി ലീഡേഴ്‌സായ കമ്മീഷണര്‍ ഡേരല്‍ ഫെയ്ല്‍, സൂസന്‍ ഫ്‌ളെച്ചര്‍, കൗണ്‍സില്‍മാന്‍ ടോണി സിഗ്, കോപ്പല്‍ സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റി മനീഷ സേത്തി എന്നിവരെ കൂടാതെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ അംഗവും മലയാളിയുമായ ബിജു മാത്യു എന്നിവരും പരേഡിലും ആഘോഷപരിപാടികളിലും പങ്കെടുത്തു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മനസ്സിനും കാതിനും കുളിര്‍മയേകുന്ന കലാപരിപാടികള്‍, കായിക വിനോദങ്ങള്‍, രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. അയ്യായിരത്തിനും ഏഴായിരത്തിനും ഇടയില്‍ ആളുകള്‍ പരിപാടികളില്‍ പങ്കെടുത്തതായി സംഘാടകള്‍ അവകാശപ്പെട്ടു. പ്ലെബാക്ക് സിംഗര്‍ ഷില്‍പി പോള്‍, ഇന്ത്യന്‍ ഐഡല്‍ ഫെയിം ഓംകര്‍ ദേശ് പാണ്ഡെ എന്നിവരുടെ പരിപാടികള്‍ ചടങ്ങിന് മാറ്റു വര്‍ധിപ്പിച്ചു.

Advertisment