Advertisment

ഡാളസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ഡെ 2019 മെയ് 4 ശനിയാഴ്ച

New Update

ഡാളസ്:  ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ടസ്ഷിപ്പ് കൗണ്‍സില്‍ ടെക്‌സസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ഡെ 2019 സംഘടിപ്പിക്കുന്നു.

Advertisment

മെയ് 4 ശനിയാഴ്ച വൈകീട്ട് 3 മുതല്‍ 11 വരെ കൊപ്പെല്‍ ഒളിപ്യന്‍സ് ബിലവിഡിലാണ് ആഘോഷപരിപാടികള്‍ സംഘിപ്പിച്ചരിക്കുന്നതെന്ന് ഡോ.പ്രസാദ് തോട്ടക്കൂറ അറിയിച്ചു.

publive-image

ഫയര്‍വര്‍ക്ക്‌സ്, ഫേയ്‌സ് പെയ്ന്റിംഗ്, പോണി റൈഡ്‌സ്, പെറ്റിംഗ് സു കൂടാതെസ്‌ക്കൂള്‍ ബാന്റ്, അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രഗല്‍ഭര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കും. രുചികരമായ ഇന്ത്യന്‍ ഭക്ഷണവും ഇവിടെ ലഭ്യമാണ്. പ്രവേശനം സൗജന്യമാണെന്നും എല്ലാവരേയും ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iafcusa.org ലോ 517 800 5326 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ഡോ. പ്രസാദ് അറിയിച്ചു.

Advertisment