Advertisment

വേള്‍ഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റൺ പ്രോവിൻസിന് പുതിയ നേതൃത്വം

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ഹൂസ്റ്റൺ:  വേള്‍ഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റൺ പ്രോവിൻസ് പ്രസിഡന്റായി ജോമോൻ ഇടയാടിയെയും ജനറൽ സെക്രട്ടറിയായി റെയിനാ സുനിലിനെയും തെരെഞ്ഞെടുത്തു.

Advertisment

ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്‌ കെ ചെറിയാൻ അധ്യക്ഷത വഹിച്ചു.  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ഇടയാടി

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്നു.

publive-image

കുവൈറ്റിൽ പൊതുപ്രവർത്തനരംഗത്ത് നിരവധി വര്ഷക്കാലും സജീവമായിരുന്നു.  സീറോ മലബാർ കാത്തലിക്ക് അസോസിയേഷൻ , ഓവർസീസ് കോൺഗ്രസ് തുടങ്ങിയ സംഘടനകളിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റെയിനാ സുനിൽ ഇൻഡോ അമേരിക്കൻ നേഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവർത്തയാണ്.

ജോമോൻ ഇടയാടിയുടെയും റെയിനാ സുനിലിന്റെയും നേതൃത്വം വേൾഡ് മലയാളി കൗൺസിലിന് കൂടുതൽ കരുത്ത് പകരുമെന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ പറഞ്ഞു. പുതിയതായി തെരെഞ്ഞടുക്കപ്പെട്ടവരെ ബാബു ചാക്കോ ,റോയി മാത്യു ,ആൻഡ്രൂ ജേക്കബ് , തോമസ് സ്റ്റീഫൻ എന്നിവർ അനുമോദിച്ചു.

Advertisment