Advertisment

നോർത്തമേരിക്കൻ മലങ്കര കത്തോലിക്കാ സഭ ആഹ്‌ളാദ നിറവിൽ. മോൺ പീറ്റർ കോച്ചേരിയും മോൺ അഗസ്റ്റിൻ മംഗലത്തും ഇനി കോർ എപ്പിസ്ക്കോപ്പാമാർ

author-image
admin
Updated On
New Update

- ഡോ. ജോർജ് കാക്കനാട്ട് 

Advertisment

ന്യൂയോർക്ക്:  സെന്റ് മേരീസ് ക്യൂൻ ഓഫ് പീസ് സീറോ മലങ്കര കാത്തലിക് എപ്പാർക്കിക്ക് ഇത് അഭിമാന നിമിഷം. നോർത്തമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ വളർച്ചയിൽ കഴിഞ്ഞ മൂന്നുദശാബ്ദങ്ങളിലായി നിർണ്ണായകമായ പങ്കുവഹിച്ച മോൺ പീറ്റർ കോച്ചേരിയെയും മോൺ അഗസ്റ്റിൻ മംഗലത്തിനെയും കോർ എപ്പിസ്ക്കോപ്പാമാർ ആയി തിരുസഭ ഉയർത്തി.

2019 ജൂലൈ ആറ് ശനിയാഴ്ച ന്യൂയോർക്കിലെ എൽമണ്ട് സീറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ദേവാലയത്തിൽ 9:30 ന് നടക്കുന്ന കോർ എപ്പിസ്ക്കേപ്പാ ശുശ്രൂഷകൾക്ക് സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവും പിതാവുമായ മോറാൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും.

publive-image

നേർത്ത മേരിക്കൻ സീറോ മലങ്കര കാത്തലിക് എപ്പാർക്കി അദ്ധൃക്ഷൻ അഭിവന്ദ്യ പീലിപ്പോസ് മാർസ്തേഫാനോസ് , ചിക്കാഗോ സീറോ മലബാർ എപ്പാർക്കി അദ്ധ്യക്ഷൻ മാർ അങ്ങാടിയത്ത് , അമേരിക്കയിലെ ഈസ്റ്റേൺ ബിഷപ്പ്സ് കോൺ ഫറൻസ് അദ്ധ്യക്ഷൻ അഭിവന്ദ്യ കർട്ട് ബ്രണറ്റ് , മാർ ക്രിസോസ്തോം, മാർ അന്തോണിയോസ് തുടങ്ങി ധാരാളം വൈദികരും സന്യസ്തരും സന്യാസിനികളും അൽമായരും ഈ ശുശ്രൂഷകളിൽ പങ്കെടുക്കും.

മോൺസിഞ്ഞോർ പീറ്റർ കോച്ചേരി നോർത്തമേരിക്കയിലെ സീറോ മലങ്കര കാത്തലിക് മിഷൻ കോ ഓർഡിനേറ്റർ ആയിരുന്നു. 1986 ൽ കാനഡയിലെ സീറോ മലങ്കര കാത്തലിക് മിഷൻ ടൊറോന്റോ യിൽ ആരംഭിച്ചത് മോൺ: കോച്ചേരിയാണ് . 2010 ൽ സീറോ മലങ്കര കാത്തലിക് അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിതമായപ്പോൾ അഭിവന്ദ്യ തോമസ് മാർ യൗസേബിയസ് പിതാവ് വികാരി ജനറാളായി ചുമതല ഏൽപ്പിച്ചതും മോൺ: കോച്ചേരിയെയാണ്.

അഭിവന്ദ്യ പീലിപ്പോസ് മാർ സ്തേഫാനോസ് പിതാവിനോടൊപ്പവും വികാരി ജനറാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം കോലഞ്ചേരിയിൽ തോമസ് മറിയം ദമ്പതികളുടെ മകനായി ജനിച്ച പീറ്റർ 1970 ലാണ് പൂന പേപ്പൽ സെമിനാരിയിലെ പഠനശേഷം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

തിയോളജിയിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദവും തിയോളജിയിൽ ലൈസൻഷിയേറ്റും നേടിയിട്ടുണ്ട്. പിതാവിന്റെ സെക്രട്ടറി , പള്ളി വികാരി, തിരുവല്ല മൈനർ സെമിനാരി റെക്ടർ, ഡയോസിഷൻ ഫോർമേഷൻ ഡിറക്ടർ, ഐക്യദീപം പത്രാധിപർ എന്നീ നിലകളികളിൽ ശുശ്രൂഷ നടത്തിയിട്ടുണ്ട്. 2012 ൽ പരിശുദ്ധ സിംഹാസനം ചാപ്ലയിൻറ്റു ഹോളി സീ ആയി മോൺ: കോചേരി യെ നിയമിച്ചിട്ടുണ്ട്. അമേരിക്കയിലെ ഡാളസ് പള്ളി വികാരിയായിരുന്നു. ഇപ്പോൾന്യൂ ജേഴ്സി പള്ളിയുടെ വികാരിയാണ്.

മോൺ: അഗസ്റ്റിൻ മംഗലത്ത് 1996 മുതൽ അമേരിക്കയിലെ സീറോ മലങ്കര കത്തോലിക്കാ സഭയിൽ ശുശ്രൂഷ നടത്തി വരുന്നു. സീറോ മലങ്കര കാത്തലിക് മിഷൻ ഡിറക്ടർ, പ്രൊക്യൂറേറ്റേർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. 2010 ൽ സീറോമലങ്കര കാത്തലിക് അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിതമായപ്പോൾ പ്രൊക്യൂറേറ്ററിന്റെയും ചാൻസലറിന്റേയും ഉത്തരവാദിത്വങ്ങൾ അഭിവന്ദ്യ യൗസേബിയസ് തിരുമേനി ഭരമേല്‌പിച്ചത് അഗസ്റ്റിൻ മംഗലത്തച്ചനെയാണ്.

2018 ഒക്ടോബറിൽ നോർത്തമേരിക്കൽ സീറോ മലങ്കര കാത്തലിക് എപ്പാർക്കിയുടെ മുഖ്യ വികാരിജനറാളായി അഭിവന്യ പീലിപ്പോസ് മാർ സ്തേഫാനോസ് പിതാവ് മോൺ: അഗസ്റ്റിനെ നിയമിച്ചു. കൊട്ടാരക്കര വാളകം മംഗലത്തു വീട്ടിൽ അബ്രഹാമിന്റെ യും അന്നമ്മയുടെയും മകനായി ജനിച്ച അഗസ്റ്റിൻ 1979 ൽ പൂന പേപ്പൽ സെമിനാരി പഠനശേഷം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.

മാർഗ്രിഗോറിയോസ്പിതാവിന്റെ സെക്രട്ടറി, ഇടവക വികാരി , അഞ്ചൽ സെന്റ് ജോൺസ് കോളേജ്, സ്കൂൾ എന്നിവയുടെ ബർസാർ - മാനേജർ , അമേരിക്കയിലെ ക്വീൻസ് , ന്യൂറോഷൽ പള്ളികളുടെ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മോൺ: അഗസ്റ്റിൻ ഫിസിക്സിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ റോക്ക് ലാന്റ് ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു .

Advertisment