follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ജോണ്‍ മാത്യുവിന്റെ ലേഖന സമാഹാരം "നിറമണിയും നിമിഷങ്ങള്‍" പ്രകാശനം ചെയ്‌തു

എ.സി. ജോര്‍ജ്ജ്‌ » Posted : 03/10/2017

ഹ്യൂസ്റ്റന്‍: പ്രസിദ്ധ സാഹിത്യകാരനായ ജോണ്‍ മാത്യു പലപ്പോഴായി ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരം "നിറമണിയും നിമിഷങ്ങള്‍" എന്ന പേരില്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.



ടെക്‌സാസ് സ്റ്റേറ്റിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സെപ്‌തംബര്‍ മാസ സമ്മേളനത്തില്‍ വച്ച്‌ കൃതിയുടെ ഔപചാരികമായ പ്രകാശനം നടന്നു. പുസ്തകത്തിന്റെ ഒരു കോപ്പി കേരളാ റൈറ്റേഴ്‌സ് ഫോറം ലൈബ്രേറിയന്‍ മാത്യു മത്തായിക്ക്‌ ഗ്രന്ഥകാരനായ ജോണ്‍ മാത്യുവിന്റെ സഹധര്‍മ്മിണി ബോബി മാത്യു നല്‍കികൊണ്ടാണ്‌ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്‌.

ഹ്യൂസ്റ്റനിലെ കേരളാ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൃതിക്കും, രചയിതാവ്‌ ജോണ്‍ മാത്യുവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഡോക്‌ടര്‍ സണ്ണി ഏഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്‍, മാത്യു മത്തായി, ദേവരാജ്‌ കാരാവള്ളില്‍, എ.സി. ജോര്‍ജ്ജ്‌, ബാബു കുരവക്കല്‍, ഈശൊ ജേക്കബ്‌ തുടങ്ങിയവര്‍ സംസാരിച്ചു.



ജോണ്‍ മാത്യു സമുചിതമായി മറുപടിയും നന്ദിയും പറഞ്ഞു. മനസ്സിന്റെ ഊന്നുവടികള്‍ മുതല്‍ കിരിതിമതിയിലെ ഉദയം വരെ, മുപ്പത്തിയേഴ്‌ ശീര്‍ഷകങ്ങളിലാണ്‌ ലേഖനങ്ങള്‍. കൊല്ലം യുവമേള പബ്ലിക്കേഷന്‍സാണ്‌ പ്രസാധനവും വിതരണവും നടത്തിയത്‌.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+