follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ജൂലി മാത്യു ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനാര്‍ത്ഥി

പി.പി ചെറിയാന്‍ » Posted : 05/10/2017

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് (ലൊ നമ്പര്‍ 3) ജഡ്ജി സ്ഥാനത്തേക്ക് മലയാളിയായ അറ്റോര്‍ണി ജൂലി മാത്യു മത്സരിക്കുന്നു.കൗണ്ടി കോര്‍ട്ടിലെ നിലവിലുള്ള ഏക വനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലേക്കാണ് ജൂലി മത്സരിക്കുന്നത്.ടെക്സസ് ഷുഗര്‍ലാന്റില്‍ നിന്നുള്ള ജൂലി 1980 ല്‍ മാതാപിതാക്കളോടൊപ്പമാണ് അമേരിക്കയില്‍ എത്തിയത്.

ഫിലഡല്‍ഫിയായില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച്, പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഡെലവെയര്‍ ലോ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും നിയമ ബിരുദമെടുത്ത ശേഷമാണ് ടെക്സസിലേക്ക് താമസം മാറ്റിയത്. 2002 മുതല്‍ ഫോര്‍ട്ട്ബെന്റ് കൗണ്ടിയില്‍ ഭര്‍ത്താവ് മാത്യു, മൂന്ന് കുട്ടികള്‍ എന്നിവരോടൊപ്പം താമസിക്കുന്നു.പ്രാദേശിക ഗവണ്‍മെന്റ് ബോഡികളില്‍ പ്രവര്‍ത്തിക്കുന്നതാണ് ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നതിനും അതിനു പരിഹാരം കണ്ടെത്തുന്നതിനും ഏറ്റവും ഉചിതമായ വേദിയെന്ന തിരിച്ചറിവാണ് ജൂലിയെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്.

ഇപ്പോള്‍ കൗണ്ടി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജൂലി ഹൂസ്റ്റണ്‍ സാമൂഹ്യ സാംസ്കാരിക വേദികളിലെ സജ്ജീവ സാന്നിധ്യമാണ്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നിരവധി സ്റ്റുഡന്റ് ഗവണ്‍മെന്റുകള്‍ പ്രവര്‍ത്തിച്ചു. നേതൃത്വ പാടവം തെളിയിച്ച ജൂലിയുടെ വിജയത്തിനായി പ്രവാസി മലയാളി സമൂഹം ഒറ്റകെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം കണ്ടെത്തുന്നതിനായി ഒരു ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : vote for Juli വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. ടെക്സ്റ്റ് സന്ദേശം അയയ്ക്കേണ്ടുന്ന നമ്പര്‍ : 31996





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+