Advertisment

മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ 'വിശ്വാസാഭവധ്യാനം' മാര്‍ച്ച്‌ 23,24,25 തിയതികളില്‍

New Update

മെല്‍ബണ്‍:  പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറും പ്രശസ്‌ത വചനപ്രഘോഷക മായ ഫാ. ബെന്നി മുണ്ടനാട്ട്‌ നയിക്കുന്ന 'വിശ്വാസാഭവധ്യാനം' മാര്‍ച്ച്‌ 23,24,25 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ എപ്പിങ്ങ്‌ സെന്റ്‌ മോണിക്ക കോളേജില്‍ വച്ച്‌ നടത്തുന്നു.

Advertisment

publive-image

മാര്‍ച്ച്‌ 23 (വെള്ളിയാഴ്‌ച) വൈകീട്ട്‌ 5 മണിമുതല്‍ 8.45 വരെയും 24(ശനിയാഴ്‌ച) രാവിലെ 10 മുതല്‍ വൈകീട്ട്‌ 6.30 വരെയും 25(ഞായറാഴ്‌ച) രാവിലെ 10 മുതല്‍ വൈകീട്ട്‌ 7 വരെയുമാണ്‌ ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്‌. 5,6,7 ഗ്രേഡുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗ്രേഡ്‌ 8 മുതല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി സംഘടിപ്പിച്ചിട്ടുള്ള 'എലൈവ്‌' യുവജനധ്യാനവും ഈ ദിവസങ്ങളില്‍ തന്നെ സെന്റ്‌ മോണിക്ക കോളേജില്‍ വച്ച്‌ നടക്കും.

ഫാ. ബെന്നി മുണ്ടനാട്ട്‌, മെല്‍ബണ്‍ സീറോ മലബാര്‍ രൂപത യൂത്ത്‌ അപ്പൊസ്റ്റലേറ്റ്‌ ഡയറക്‌ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ലീഡര്‍ഷിപ്പ്‌ ട്രെയിനര്‍ ഡോണി പീറ്റര്‍ എന്നിവരാണ്‌ കുട്ടികള്‍ യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ധ്യാനം നയിക്കുന്നത്‌.

മെല്‍ബണ്‍ സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ ഓശാന ഞായറാഴ്‌ചയിലെ തിരുക്കര്‍മ്മങ്ങള്‍ എപ്പിങ്ങ്‌ സെന്റ്‌ മോണിക്ക കോളേജില്‍ വൈകൂന്നേരം 4 മണി മുതല്‍ ആരംഭിക്കും.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ്‌ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ.മാത്യു കൊച്ചുപുരയ്‌ക്കല്‍, ഫാ. ബെന്നി മുണ്ടാനാട്ട്‌ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

 

Advertisment