ബ്രിസ്ബൻ മലയാളി അസോസിയേഷൻ പ്രസിഡന്റായി രജ്നി നായറെ തെരഞ്ഞെടുത്തു

ജോസ് എം ജോര്‍ജ്ജ്
Wednesday, July 18, 2018

ബ്രിസ്ബയിൻ:   മലയാളികളുടെ എല്ലാവരുടെയും സജീവ സാന്നിദ്ധ്യമുള്ള മലയാളി അസോസിയേഷൻ ബ്രിസ്ബയിൻ ഇനി രജ്നി നായർ നയിക്കും. BMA യുടെ 2018 ലെ ഭാരവാഹികളും കമ്മറ്റിയംഗങ്ങളും അടങ്ങിയ എ.ജി.എം. ലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വളരെ സജീവമായി വരും നാളെ കളിൽ പ്രവർത്തിക്കുവാൻ പുതിയകമ്മറ്റി തീരുമാനിച്ചു. BMA യുടെ 2018- 2019- കമ്മറ്റിക്കാർ താഴെ പറയുന്നവരാണ്. പ്രസിഡന്റ് : രജ്നി നായർ, സെക്രട്ടറി : വിനി തോമസ്, ട്രഷറർ : ഷൈജൻ ജോസഫ്, കമ്മറ്റിയംഗങ്ങളായി അലോഷ്യസ് ജോർജ്, ജയ്സൺ പൈനാടത്ത്, ആൽബർട്ട് മാത്യൂ , റോബിൻ വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

ഇതുവരെയുള്ള ബ്രിസ്ബയിൻ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സഹായിച്ചവരെ കമ്മറ്റി അഭിനന്ദിച്ചു. തുടർന്നും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

×