#കെയർഫോർകേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന ‘BRIDGE OF HOPE’ സെപ്റ്റംബർ 01 വൈകിട്ട് 6 .30 ന്

ടോം ജോസഫ്
Monday, August 27, 2018

ബ്രിസ്ബേന്‍: സൗത്ത് ഈസ്റ്റ് ക്യുൻസ്ലാൻഡിലുള്ള എല്ലാ മലയാളീ അസോസിയേഷനും ചേർന്ന #കെയർഫോർകേരള എന്ന മിഷന് രൂപം നൽകി. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കൈരളി ബ്രിസ്‌ബേൻ , മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻഡ്, ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ , ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്ലാൻഡ്, ഗോൾഡ്‌കോൾസ്റ് മലയാളി അസോസിയേഷൻ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ, സ്പ്രിങ്‌ഫീൽഡ് മലയാളി അസോസിയേഷൻ, ടൂവുമ്പ മലയാളി അസോസിയേഷൻ, സൺഷൈൻകോസ്റ്റ് മലയാളി അസോസിയേഷൻ, സൺഷൈൻകോസ്റ്റ് കേരളാ അസോസിയേഷൻ എന്നീ പത്തോളം അസോസിയേഷൻ ചേർന്നാണ് കെയർ ഫോർ കേരളാ മിഷന് തുടക്കം കുറിച്ചിരിക്കുന്നത്.

#കെയർഫോർകേരള എന്ന എന്ന മിഷന് വേണ്ടി വിവിധ ധനസമാഹരണ പദ്ധതികളിലൂടെ ഒരു ലക്ഷം ആസ്ത്രലിയൻ ഡോളർ ആണ് ഇതിൽ അംഗങ്ങളായ സംഘടനകൾ ലക്ഷ്യമിടുന്നത്. ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് ആയിരിക്കും സംഭാവന നൽകുന്നത്.

#കെയർഫോർകേരളാ മിഷന്റെ അഭിമുഘ്യത്തിൽ 3 പരിപാടികൾ ഇതിനോടകംആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 25 നു രാവിലെ 8 മണിക്ക് നടക്കുന്ന WALKATHON, BMA യുടെ ആഭിമുഖ്യത്തിൽ അന്നേ ദിവസം തന്നെ വൈകിട്ട് നടക്കുന്ന ‘VIGIL NIGHT’, കൈരളി ബ്രിസ്ബൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 1 -ആം തിയതി വൈകിട്ട് 6 .30 നു നടക്കുന്ന ‘BRIDGE OF HOPE’.

ഇതിനെല്ലാം പുറമെ എല്ലാ അസോസിയേഷനും ചേർന്ന് സംയുക്തമായി 2 മെഗാ ഇവെന്റുകളും സംഘടിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്. ഈ പ്രോഗ്രാമുകളുടെ കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

ആയതിനാൽ ബ്രിസ്ബണിലെ എല്ലാ അസോസിയേഷനുമായി ചേർന്ന് #കെയർഫോർകേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന ‘BRIDGE OF HOPE’ എന്ന പേരിൽ നടത്തുന്ന ഈ പരിപാടിയിൽ നിങ്ങളേവരും കുടുംബസമേതം പങ്കെടുത്തു ഒരു വൻ വിജയമാക്കി തീർക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൈരളി നടത്തുന്ന ‘BRIDGE OF HOPE ‘ എന്ന പരിപാടിയുടെ ടിക്കറ്റ് വാങ്ങി കെയർഫോർകേരളാ മിഷനിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനിൽ ടിക്കറ്റ് വാങ്ങുകയോ ഓർഗനൈസിംഗ് കമ്മിറ്റിക്കാരുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് താല്പര്യ പെടുന്നു.

https://www.premiertickets.com.au/event/careforkerala

 

×