ക്രൈസ്റ്റ് കോളജില്‍ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

ജോസ് എം ജോര്‍ജ്ജ്
Tuesday, September 11, 2018

ക്രൈസ്ററ് കോളജ് ബാംഗ്ളൂർ പ്രൗഢ ഗംഭീരമായ 50 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ മറ്റൊരു പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിനൊരുങ്ങുകയാണ് ആസ്ട്രേലിയയിലെ ക്രൈസ്റ്റ് കോളജ് മുൻ വിദ്യാർഥികൾ.

സെപ്റ്റംബർ 20 വ്യാഴാഴ്ച 7 മണി മുതൽ മെൽബണിലെ coconut Lagoon Restaurant അതിനൊരു വേദിയാകുന്നു. ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പ്രിൻസിപ്പൽ ഡോ . തോമസ് ചാത്തൻപറമ്പിലിന്റെ നിർദേശ പ്രകാരം ആസ്ട്രേലിയൻ സംഗമത്തിനെത്തുന്നത് ക്CMI പ്രൊവിൻഷ്യലും , ക്രൈസ്റ്റ് കോളജ് സൈക്കോളജി വിഭാഗം മേധാവി കൂടിയായ ഫാ. വർഗീസ് കേളൻപറമ്പിൽ , ഫാ. ജോയ് കിഴക്കേൽ, ഒപ്പം ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് റെജിസ്ട്രർ ഡോ. ഷിജു സെബാസ്റ്റ്യൻ എന്നിവരാണ്.

കലാലയ സ്മരണകളും മറക്കാനാകാത്ത ഓർമ്മക്കുറിപ്പുകളും ,മറ്റു വിശേഷങ്ങളും പങ്കുവയ്ക്കാൻ ഓസ്‌ട്രേലിയയിലെ എല്ലാ മുൻവിദ്യാർത്ഥികളെയും coconut lagoon ലേക്ക് അന്നേ ദിവസം കുടുംബസമേതം ക്ഷണിക്കുന്നു. ക്രൈസ്‌റ്റ്‌ കോളജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനായി എത്താനാഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ ഷിജി തോമസ് : ‭0410 082 595‬ ലക്ഷ്മി നായർ :0430841973

×