Advertisment

കണക്റ്റ്2മൈഡോക്ടർ ഓൺലൈൻ കൺസൽട്ടേഷൻ വെബ്‌സൈറ്റ് ഓസ്‌ട്രേലിയയിലും സജീവമാകുന്നു

New Update

മെൽബൺ:  രോഗി എവിടെയായിരുന്നാലും ഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളിൽ സന്ദർശനം നടത്താതെ തന്നെ രോഗനിർണയവും ചികിത്സയുമൊക്കെ ലഭ്യമാക്കാനും സഹായകരമാകുന്ന ഓൺലൈൻ പോർട്ടൽ www.connect2mydoctor.com വഴിയുള്ള കൺസൽട്ടേഷൻ ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിലും വ്യാപകമാകുന്നു.

Advertisment

മുപ്പത്തി രണ്ടു വിഭാഗങ്ങളിലായി ഇൻഡ്യയിലെ പ്രശസ്തമായഹോസ്പിറ്റലുകളിലെ വിദഗ്ദ ഡോക്ടർമാരുടെ ഓൺലൈൻ സേവനമാണ് വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റർ മെഡി സിറ്റി, വിപിസ് ലേക്‌ഷോർ(കൊച്ചി), ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (കോഴിക്കോട്), മണിപ്പാൽ ഹോസ്പിറ്റൽ (ബാംഗളൂരൂ & ഗോവ) എന്നിവടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

publive-image

ഡോക്ടറുമായി ആവശ്യമെങ്കിൽ നേരിട്ട് സംവദികാവുന്ന വീഡിയോ കോൺഫ്രൻസ് സൗകര്യവും കണക്ട് 2 മൈ ഡോക്ടറുടെ പ്രത്യേകത ആണ്. ഡോക്ടറുമായി അനായാസം കണക്ട് ചെയ്യാം എന്നത് മാത്രമല്ല, രോഗിയെയും രോഗത്തെയും സംബന്ധിച്ച വിവരങ്ങളും കൺസൽറ്റേഷൻ റെക്കോർഡുകളും ഉത്തരവാദിത്വത്തോട് കൂടി സെർവറിൽ സൂക്ഷിക്കും. എപ്പോൾ വേണമെങ്കിലും ലോഗിൻ ചെയ്ത് ഇവ പരിശോധിക്കാവുന്നതാണ്.

ഓരോ ഡോക്ടറുടെയും വിശദമായ വിവരങ്ങളും ഡോക്ടർ ഫീസുമെല്ലാം വെബ്‌സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ലോഗിൻ ചെയ്താൽ ഡോക്ടറുമായുള്ള അടുത്ത കൂടിക്കാഴ്ച സംബന്ധിച്ച ഓർമ്മപ്പെടുത്തലുകൾ ഇമെയിൽ അല്ലെങ്കിൽ എസ്എംസ് മുഖാന്തരം ലഭിക്കും. 131 രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് ഈ വെബ്‌സൈറ്റിൽ കൺസൽട്ടേഷൻ നടത്താം.

വെബ്‌സൈറ്റ് കൂടാതെ ആൻഡ്രോയിഡ്, ഐഫോൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. ചികിത്സ ആവശ്യമുള്ള മേഖലയുമായി ബന്ധപ്പെട്ടുള്ള ഡോക്ടറെ നമുക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. രോഗി എവിടെയായിരുന്നാലും ഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളിൽ സന്ദർശനം നടത്താതെ തന്നെ രോഗ നിർണയവും ചികിത്സയുമൊക്കെ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

ഡോക്ടറുമായി നേരിട്ട് കണ്ട് കൺസൾട്ടേഷൻ നടത്തണമെങ്കിൽ തിയതി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവുമുണ്ട്. രോഗത്തെ സംബന്ധിച്ച് സംശയങ്ങൾ വീട്ടിലിരുന്നോ, ഓഫീസിൽ ഇരുന്നോ അനായാസം പരിഹരിക്കാൻ ഈ വെബ്‌സൈറ്റ് ഉപകരിക്കും. രോഗികളുടെ സൗകര്യാർത്ഥം എല്ലാ സേവനങ്ങളും ഓൺലൈൻ വഴി നല്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ പോർട്ടലിന്റെ സഹായം തേടിയാൽ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് ഒഴിവാക്കാം. ഡോക്ടറുടെ നിർദ്ദേശങ്ങൾ ഏതുസമയത്തും തേടാം. ഈ വെബ്‌സൈറ്റിനെക്കുറിച്ചും ഓൺലൈൻ കൺസൽട്ടേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഈ സ്റ്റാർട്ടപ്പ് പദ്ധതിയുടെ സിഇഒയും കൊ-ഫൗണ്ടറുമായ മെൽബൺ മലയാളി പ്രമോദ് കുട്ടി (0449 084 314) യിൽ നിന്നും ലഭിക്കുന്നതാണ്.

Advertisment