Advertisment

മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളി ഓസ്ട്രേലിയൻ ഫിസിക്സ് ഹോൾ ഓഫ് ഫെയിമിലേക്ക്

author-image
admin
New Update

- ജോർജ്ജ് തോമസ്

Advertisment

ഓസ്ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയായിലെ ഉയർന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്ലിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ.

publive-image

ഫ്ലിൻഡേർസ് യൂണിവേർസിറ്റിയിലെ സീനിയർ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം STEM Education മേധാവിയുമായ മരിയ 2017 ൽ South Australian Women Honour Roll നും അർഹയായിരുന്നു. 2018 ജൂൺ 20 ന് ഫ്ലിൻഡേർസ് യൂണിവേർസിറ്റിയിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ Australian Institute of Physics ന്റെ പ്രസിഡന്റും Australian Synchrotron മേധാവിയുമായ Prof: Andrew Peele നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണു ഡോ. മരിയ.

Advertisment