Advertisment

എന്റെ കേരളം ഓസ്‌ട്രേലിയ പ്രളയദുരിതാശ്വാസ സഹായ വിതരണം ഒന്നാം ഘട്ടം സമാപിച്ചു

New Update

മെല്‍ബണ്‍:  എന്റെ കേരളം ഓസ്‌ട്രേലിയായുടെ നേതൃത്വത്തില്‍ സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ വിതരണം ഒന്നാം ഘട്ടം സമാപിച്ചു. കേരളത്തിലെ പത്ത്‌ ജില്ലകളിലായി വീടും തൊഴില്‍ ഉപാധികളും നഷ്‌ടപ്പെട്ട 37 കുടുംബങ്ങള്‍ക്കാണ്‌ ഒന്നാം ഘട്ടത്തില്‍ സാമ്പത്തിക സഹായം നല്‌കിയത്‌.

Advertisment

publive-image

കോട്ടയം ജില്ലയിലെ സഹായ വിതരണം മുന്‍ മന്ത്രിയും കോട്ടയം എംഎല്‍എ യുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സിനിമാ സംവിധായകന്‍ ജോഷി മാത്യു എന്നിവര്‍ നിര്‍വ്വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ റാന്നി എംഎല്‍എ രാജു എബ്രഹാമും എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോസ്‌ എബ്രഹാമും പ്രളയദുരിതാശ്വാസം വിതരണം ചെയ്‌തു.

publive-image

കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ സഹായ വിതരണം സിനിമാതാരം ടൊവിനൊ തോമസും നിര്‍വ്വഹിച്ചു. അടുത്ത ഘട്ടത്തില്‍ അര്‍ഹരായ കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ കൈത്താങ്ങാകാന്‍ എന്റെ കേരളം ഓസ്‌ട്രേലിയക്ക്‌ സാധിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

publive-image

publive-image

publive-image

Advertisment