Advertisment

ഓസ്ട്രേലിയ ന്യൂകാസില്‍ സെന്റ്‌ മേരീസ് ദേവാലയത്തില്‍ പരി.ജപമാല രാജ്ഞിയുടെ തിരുനാള്‍ 27, 28 തീയതികളില്‍ 

author-image
ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Updated On
New Update

ഓസ്ട്രേലിയ:  ന്യൂകാസില്‍ സെന്റ്‌ മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ 27, 28 തീയതികളില്‍ നടക്കും. 17 മുതല്‍ 26 വരെ വൈകിട്ട് 6 മുതല്‍ ജപമാലയും നൊവേനയും വിശുദ്ധ കുര്‍ബ്ബാനയും നടന്നുവരുന്നുണ്ട്.

Advertisment

publive-image

27 നാണ് തിരുനാള്‍ കൊടിയേറ്റ്.  വൈകിട്ട് 5 ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.  28 ന് ഞായര്‍ രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന്‍ തിരുനാള്‍ പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് പള്ളിക്കമ്മിറ്റിക്ക് വേണ്ടി കൈക്കാരന്മാരായ ബിനോയ്‌ തോമസ്‌, ജോജി കാനാട്ട് എന്നിവര്‍ അറിയിച്ചു.

തെങ്ങുംതോട്ടത്തില്‍ സുനില്‍, സിനി എന്നിവരാണ് പ്രസുദേന്തിമാര്‍. തിരുനാള്‍ ദിവസങ്ങളില്‍ മാതാവിന്‍റെ മുടി എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

Advertisment