Advertisment

ഫ്ലൈ വേള്‍ഡ് മണിയുടെ പുതിയ ആപ്പ് ഉത്ഘാടനം ചെയ്തു 

New Update

ഗോള്‍ഡ്‌ കോസ്റ്റ്:  ഓസ്ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രവര്‍ത്തന മികവ് തെളിയിച്ച ഫ്ലൈവേള്‍ഡ് ട്രാവല്‍സ് ഗ്രൂപ്പിന്റെ നൂതന സംരംഭമായ ഫ്ലൈ വേള്‍ഡ് മണിയുടെ പുതിയ ആപ്പ് ഗോള്‍ഡ്‌ കോസ്റ്റിലെ ലളിതമായ ചടങ്ങില്‍ മുന്‍ മന്ത്രിയും കടുത്തുരുത്തി എം എല്‍ എയുമായ മോന്‍സ് ജോസഫ് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

Advertisment

publive-image

ഫ്ലൈ വേള്‍ഡ് ട്രാവല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഓസ്ട്രേലിയയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.  ഫ്ലൈ വേള്‍ഡ് ട്രാവല്‍സ്, ഫ്ലൈ വേള്‍ഡ് മണി എക്സ്ചേഞ്ച്, ഫ്ലൈ വേള്‍ഡ് റിയല്‍ എസ്റ്റേറ്റ് എന്നീ വ്യത്യസ്ത മേഖലകളിലും സുത്യര്‍ഹമായ സേവനം അനുഷ്ടിക്കുന്നു.

publive-image

ഗോള്‍ഡ്‌ കോസ്റ്റിലെ ഓഫീസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫ്ലൈ വേള്‍ഡ് ട്രാവല്‍ ഗ്രൂപ്പിന്റെ ഡയരക്ടര്‍മാരായ റോണി ജോസഫ്, ജോസ് ബേബി, പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ്‌ റെജി പാറയ്ക്കല്‍, ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ ഷാജന്‍ ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തു.

Advertisment