Advertisment

ഗ്ലോബല്‍ ഫാമിലി സംഗമം ഉത്ഘാടനം ചെയ്തു

New Update

മെല്‍ബണ്‍:  ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗ്ലോബല്‍ ഫാമിലി സംഗമം മുന്‍മന്ത്രിയും എം എല്‍ എയും ആയ മോന്‍സ് ജോസഫ് ഉത്ഘാടനം ചെയ്തു.  ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മോന്‍സ് ജോസഫ് ഉത്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു.

Advertisment

publive-image

ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓഷ്യാന കമ്മിറ്റിയുടെ പ്രസിഡന്റ്‌ വര്‍ഗീസ്‌ പൈനാടത്ത് മുഖ്യപ്രഭാഷണം നടത്തി.  ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റിയുദ്ടെ പ്രസിഡന്റ്‌ റെജി പാറയ്ക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 2019 ല്‍ മെല്‍ബണില്‍ വച്ച് നടത്താന്‍ പോകുന്ന 'ഗ്ലോബല്‍ മീറ്റ്‌ 2019' ന്റെ കരടു രേഖാ സ്റ്റീഫന്‍ ഓക്കാട് അവതരിപ്പിച്ചു.

publive-image

മെല്‍ബണിലെ വിവിധ മലയാളി സംഘടന പ്രതിനിധികളായ ജോഷ്വാ മാത്യു, അനില്‍ ചുല്ലുക്കാട്ട്, തസി ചെമ്മനം, അജി ചാണ്ടി, ഡേവിസ് പാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ ഷാജന്‍ ജോര്‍ജ്ജ് സ്വാഗതവും സെക്രട്ടറി അലക്സ് കുന്നത്ത് നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ഗ്ലോബല്‍ ഫാമിലി സംഗമം അവസാനിച്ചു.

publive-image

publive-image

publive-image

Advertisment