കൈരളി ബ്രിസ്ബേന്‍ 9 -)൦മത് വടംവലി മത്സരത്തില്‍ വി സ്റ്റാര്‍ മെല്‍ബണ്‍ ജേതാക്കള്‍

ടോം ജോസഫ്
Friday, March 16, 2018

ബ്രിസ്ബേന്‍:  ആസ്ത്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട വാശിയേറിയ വടംവലി മത്സരത്തില്‍ മെല്‍ബണ്‍ വി സ്റ്റാര്‍ ടീ൦ ഒന്നാം സമ്മാനാര്‍ഹരായി.


[വി സ്റ്റാര്‍ ടീ൦ ]

തുടര്‍ച്ചയായി 9 -)൦ തവണയാണ് കൈരളി ബ്രിസ്ബേന്‍ ഈ ടൂര്‍ണമെന്റ് സംഘടിപിക്കുന്നത്.  ജോഷി ചാക്കോ ലോന്‍തിയില്‍ ആണ് വി സ്റ്റാര്‍ ടീമിന്റെ ക്യാപ്റ്റന്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആസ്ത്രേലിയയിലെ വിവിധ ടൂര്‍ണമെന്‍റുകളില്‍ വിജയക്കൊടി പാറിച്ച ബ്രിസ്ബേന്‍ സെവന്‍സ് ടീമിന് ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ഗോള്‍ഡ്‌ കോസ്റ്റ് ബുള്‍സിനാണ് മൂന്നാം സ്ഥാനം.


[സെവന്‍സ് ടീ൦]

ഒന്നാം സമ്മാനാര്‍ഹര്‍ക്ക് 150 ഡോളറും കൈരളി എവര്‍ റോളിംഗ് ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് 751 ഡോളറും ട്രോഫിയു൦ ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് 101 ഡോളര്‍ ക്യാഷ് അവാര്‍ഡ് ലഭിച്ചു.


[ഗോള്‍ഡ്‌ കോസ്റ്റ് ബുള്‍സ്]

വളരെ ഭംഗിയായി ഈ മത്സരം സംഘടിപ്പിച്ച കൈരളി ബ്രിസ്ബേനിന്റെ ഭാരവാഹികളെ മത്സരാര്‍ത്ഥികളും കൈരളി അംഗങ്ങളും അഭിനന്ദിച്ചു.

×