Advertisment

ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് വിക്ടോറിയയ്ക്ക് നവ നേതൃത്വം

New Update

മെല്‍ബണ്‍:  ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് വിക്ടോറിയയുടെ 2018 - 2020 വര്‍ഷത്തേക്കുള്ള പുതിയ പ്രസിഡന്റായി സജി കുന്നുംപുറത്തിനെ തിരഞ്ഞെടുത്തു.

Advertisment

publive-image

വൈസ് പ്രസിഡന്റായി ജോസ് സ്റ്റീഫന്‍, സെക്രട്ടറി വിജിഗേഷ്‌ തോമസ്‌, ജോയിന്റ് സെക്രട്ടറി ജമീല, സോജന്‍, ട്രഷറര്‍ സാജന്‍മോന്‍ മൈക്കിള്‍, വിവിധ സ്ഥലങ്ങളിലെ ഏരിയാ കോര്‍ഡിനേറ്റര്‍മാരായി മാത്യു ലൂക്കോസ്, ജെയിംസ് ജേക്കബ്, ജോ ജോസ്, സിബി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

കൂടാതെ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മറ്റിയിലേക്ക് മോന്‍സി പൂത്തറ അലക്സ്, ജോമോന്‍ മാത്യു, ഓമന ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ നയിച്ച ജോബിന്‍ പൂഴിക്കുന്നേല്‍ ടീമിന് നന്ദി പറഞ്ഞുകൊണ്ട് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു.

publive-image

അസോസിയേഷന്റെ വരുന്ന രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് സജി കുന്നമ്പുറം എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചുകൊണ്ട് പുതിയ ചുമതല സ്വീകരിച്ചത്. സജി കുന്നുംപുറം പ്രസിഡന്റായ കമ്മറ്റിക്ക് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നും ആശംസകള്‍ നേര്‍ന്നിരുന്നു.

Advertisment