Advertisment

ഫാ. ജെയിംസ് അരിച്ചിറ (SVD) യുടെ പൌരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു 

New Update

മെല്‍ബണ്‍:  കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മെല്‍ബണിലെ ക്രിസ്തീയ സമൂഹത്തിന് വേണ്ടിയും പ്രത്യേകിച്ച് ക്നാനായ സമുദായാംഗങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫാ. ജെയിംസ് അരിച്ചിറയുടെ പൌരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 30 -)൦തീയതി ശനിയാഴ്ച രാവിലെ സ്വന്തം ഇടവകാംഗമായ പുത്തന്‍ പള്ളിയില്‍ തിരി തെളിയുകയാണ്.

Advertisment

കോട്ടയം ജില്ലയിലെ മേമുറി അരിച്ചിറ ഇട്ടിക്കുഞ്ഞ് - അന്നമ്മ ദമ്പതികളുടെ മകനായി 1964 ആഗസ്റ്റ്‌ 12 ന് ജനിച്ച ഫാ. ജെയിംസ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1979 ല്‍ കോട്ടയം സെമിനാരിയില്‍ ചേരുകയും 14 വര്‍ഷത്തെ വൈദിക പഠനത്തിന് ശേഷം 1993 ഏപ്രില്‍ 26 -)൦ തീയതി വൈദിക പട്ടം സ്വീകരിച്ചു.

publive-image

1993 ലെ ഡിവൈന്‍ വേള്‍ഡ് മിഷനറിയായി ഹോങ്കോങ്ങിലേക്ക് പോകുകയും ഇരുപത്തി മൂന്ന്‍ വര്‍ഷങ്ങള്‍ മിഷനറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സുത്യര്‍ഹമായ സേവനത്തെ മാനിച്ച് ഹോങ്കോങ്ങ് Correctional Department For Prisoners എന്ന അവാര്‍ഡ്  നല്‍കുകയും ചെയ്തു.

ഇതിനോടകം 11 വര്‍ഷക്കാലം തിരുകുടുംബത്തിന്റെ നാമധേയത്തിലുള്ള പള്ളി വികാരിയായി സേവനം ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.  അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരം ആയി SUD യുടെ സുപ്പീരിയര്‍ ആയി രണ്ടു തവണ തിരഞ്ഞെടുക്കപ്പെടുകയും 2017 ഓസ്ട്രേലിയയില്‍ വച്ച് നടന്ന വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടേഴ്സ് പ്രോഗ്രാമില്‍ അദ്ദേഹത്തിന് പങ്കെടുക്കാനും കഴിഞ്ഞു.

ഇപ്പോള്‍ സ്പിരിച്ച്വാലിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് വേണ്ടി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

മെല്‍ബണിലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എളിമയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഫാ. ജെയിംസ് അരിച്ചിറ. മെല്‍ബണിലെ ക്നാനായ സമുദായാംഗങ്ങളുടെ ഏതൊരു ആവശ്യവും യാതൊരു പ്രതിഫലവും കൂടാതെ നടത്തി കൊടുക്കുന്ന വൈദിക ശ്രേഷ്ഠന്‍ കൂടിയാണ് ഫാ. ജെയിംസ് അരിച്ചിറ.

അതുകൊണ്ട് തന്നെ മെല്‍ബണിലെ കത്തോലിക്കാ വിശ്വാസത്തില്‍ നില്‍ക്കുന്ന മുഴുവന്‍ വിശ്വാസികളോടും സ്നേഹത്തോടെയും ആത്മാര്‍ഥതയോടുംകൂടി ഇടപെടുന്ന ഫാ. ജെയിംസ് അരിച്ചിറക്ക് വിക്ടോറിയ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഇതിനോടകം ആശംസകള്‍ അര്‍പ്പിച്ചു.

ആത്മീയ രാഷ്ട്രീയം കൈമുതലാക്കിയ ചുരുക്കം ചില വൈദികരുടെ ഇടയില്‍ വ്യത്യസ്തനായി മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ജെയിംസ് അരിച്ചിറയ്ക്ക് മെല്‍ബണ്‍ മലയാളികളുടെ ആശംസകള്‍ നേരുന്നു.

Advertisment