ഓ.ഐ.സി.സി. സ്വാതന്ത്ര ദിനാഘോഷം ബല്ലാറട്ടിൽ വിപുലമായി ആഘോഷിക്കും

ജോസ് എം ജോര്‍ജ്ജ്
Tuesday, August 14, 2018

മെൽബൺ:  ഇന്ത്യയുടെ 71- മത് സ്വാതന്ത്ര ദിനാഘോഷം ഓ.ഐ.സി.സി. വിക്ടോറിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളരെ വിപുലമായി ബല്ലാറട്ടിൽ ആഘോഷിക്കും. ബുധനാഴ്ച വൈകീട്ട് 6.30 ന് ഓ. ഐ. സി.സി. വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസിന്റെ അദ്ധ്യക്ഷതയിൽ ചടങ്ങുകൾ നടക്കും.

71 – വർഷം പിന്നിടുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യത്തിന് നൽകിയ സംഭാവനകൾ, രാജ്യം വർഗ്ഗീയ ശക്തികളിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ എന്നിവയിൽ വിശദമായ ചർച്ചകൾ നടക്കും . ചടങ്ങിൽ സംഘടനാ നേതാക്കളും ഓ. ഐ. സി.സി. ദേശീയ നേതാക്കളും പങ്കെടുക്കും.

പരിപാടിയിൽ എല്ലാ കോൺഗ്രസ്സ് അനുഭാവികളും പങ്കെടുക്കണമെന്ന് ഓ. ഐ. സി.സി. കമ്മറ്റി അഭ്യർത്ഥിച്ചു. അഡ്രസ്സ്: 179, Cuthberts Road, Alfredton, VIC-3350

×