Advertisment

സെന്റ്‌ അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ കുടുംബ വിശുദ്ധീകരണ ധ്യാനം ഒക്‌ടോബര്‍ 19,20,21 തിയതികളില്‍

New Update

മെല്‍ബണ്‍:  സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രശസ്‌ത വചന പ്രഘോഷകന്‍ ഡോ. മാരിയോ ജോസഫ്‌ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഒക്‌ടോബര്‍ 19,20,21 തിയതികളില്‍ നടക്കും.

Advertisment

publive-image

എപ്പിങ്ങ്‌ സെന്റ്‌ മോണിക്ക കോളേജില്‍ ഒക്‌ടോബര്‍ 19 (വെള്ളിയാഴ്‌ച) വൈകുന്നേരം 5 മണി മുതല്‍ 9 വരെയും ഒക്‌ടോബര്‍ 20 (ശനിയാഴ്‌ച) 2 മണി മുതല്‍ 9 മണിവരെയും ഒക്‌ടോബര്‍ 21 (ഞായറാഴ്‌ച) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും ആണ്‌ ധ്യാനം ക്രമീകരിച്ചിരിന്നത്‌. ഒരു മുസ്ലീം ഇമാമായി 18 വയസ്‌ വരെ ജീവിക്കുകയും തുടര്‍ന്ന്‌ ക്രിസ്‌തീയ വിശ്വാസം സ്വീകരിച്ച്‌ കൊണ്ട്‌ വചനപ്രഘോഷണരംഗത്തേക്ക്‌ കടന്നു വരികയും ചെയ്‌ത ഡോ. മാരിയോ ജോസഫ്‌ കേരളത്തിലും കേരളത്തിന്  പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്‌.

മാരിയോ ജോസഫിനെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കത്തീഡ്രല്‍ ഇടവക ഓഫീസ്‌ ഫോണ്‍ നമ്പറില്‍ (9745 2299) ബന്ധപ്പെടാവുന്നതാണ്‌. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക്‌ മെല്‍ബണിലെ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നതായി കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്‌ക്കല്‍ അറിയിച്ചു.

Advertisment