മെല്‍ബണില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

ജോസ് എം ജോര്‍ജ്ജ്
Friday, May 11, 2018

മെൽബൺ:  ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന സുമേഷ് പള്ളത്ത് (39) നിര്യാതനായി.

ചൊവ്വാഴ്ച തന്റെ ക്യാരംഡൗണിലുള്ള ഓഫീസിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് മോണാഷ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച സുമേഷിനെ ഐ.സി.യു.വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.  ശവസംസ്കാരം പിന്നീട് നടപടികൾ എല്ലാം പൂർത്തിയാക്കി നാട്ടിൽ നടത്തപ്പെടും.. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ സുമേഷ് ഡാൽഡിനോംഗ് സൗത്തിൽ ത്രീഡി സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വന്തമായി നടത്തിവരുകയായിന്നു.

ടെക്നോ സ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ യും എലൈറ്റ് ഹോംസ് ലിമറ്റഡിന്റെ യും ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സുമേഷ്.

ഭാര്യ ധന്യ ഫ്രാങ്ക്സ്റ്റൺ ഹോസ്പിറ്റലിലെ നേഴസാണ് . മക്കൾ സിയോണ (6) യും ആറു മാസം മാത്രം പ്രായമുള്ള ദിയാനുമാണ് .

ഞായറാഴ്ച ഉച്ചയ്ക്ക് 2- മണി മുതൽ 4 വരെ മൃതദേഹം താഴെ പറയുന്ന സ്ഥലത്ത് പൊതു ദർശനത്തിന് വയ്ക്കും;

Bunurong Memorial Park
790 Frankston Dandenong Road, Dandenong South.

×