എം.എം.സി.സി. ‘കൈരളിക്കൊരു കൈത്താങ്ങ്‌’ ആഗസ്റ്റ്‌ 25 ന്‌

പോള്‍ സെബാസ്റ്റ്യന്‍
Thursday, August 23, 2018

മെല്‍ബണ്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക്‌ അവശ്യസാധനങ്ങളും സാമ്പത്തിക സഹായവും നല്‌കുന്നതിന് വേണ്ട ഫണ്ട്‌ സമാഹരിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്മ}ണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള `കൈരളിക്കൊരുകൈത്താങ്ങ്‌’ ‘DO FOR KERALA ആഗസ്റ്റ്‌ 25-ാം തിയതി രാവിലെ 11 മണി മുതല്‍ ഗ്രീന്‍സ്‌ബറോ സെര്‍ബിയന്‍ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ നടത്തും.

ഏറ്റവും കൂടുതല്‍ മലയാളി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന, ക്രേഗിബേണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌സൈഡ്‌ മലയാളി കമ്മ|ണിറ്റി ക്ലബിന്റെ 10-ാം ഓണോഘോഷം ലളിതമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാരിറ്റി പരിപാടിയില്‍  കലാഭവന്‍ നവാസ്‌ മുഖ്യാതിഥിയായി പങ്കെടുക്കും.

‘കൈരളിക്കൊരുകൈത്താങ്ങ്’ എന്ന ഈ ചാരിറ്റി പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും, എന്‍.എം.സി.സി. ഫ്‌ളഡ്‌ റിലീഫ്‌ ഫണ്ടിലൂടെ ശേഖരിച്ചു കൊണ്ടിരിക്കുന്ന തുകയും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. എന്‍.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ അവശ്യ വസ്‌തുക്കള്‍ ആഗസ്റ്റ്‌ 20-ാം തിയതി മുതല്‍ വിതരണം ചെയ്‌തു തുടങ്ങി.

കേരളത്തില്‍ അവധി  പോയിരിക്കുന്ന ക്ലബ്‌ അംഗങ്ങളും ബന്ധുക്കളും വഴി ക്യാമ്പ്‌ ഡയറക്‌ടേഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം അവശ്യ വസ്‌തുക്കള്‍ വിവിധ ക്യാമ്പുകളില്‍ നേരിട്ടെത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

വീടും ജീവനോപാധികളും നഷ്‌ടപ്പെട്ട്‌ ദുരിതകയത്തിലായിരിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ `കൈരളിക്കൊരുകൈത്താങ്ങ്‌’ എന്ന പരിപാടിയുമായി സഹകരിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി എന്‍.എം.സി.സി പ്രസിഡന്റ്‌ ഡെന്നി തോമസ്‌ അറിയിച്ചു. എന്‍.എം.സി.സി. ഫ്‌ളഡ്‌ റിലീഫ്‌ ഫണ്ടിലേക്ക്‌ പണം അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാനുന്ന ബാങ്ക്‌ അക്കൗണ്ട്‌ നമ്പറോ വെബ്‌സൈറ്റ്‌ ലിങ്കൊ ഉപയോഗിക്കാം.

 Bank : Commonwealth bank

Account Name : Northside Malayalee Community Club Inc.

BSB : 063 875

 Account No. : 1035 3569

https://www.mycause.com.au/page/183729/nmcc-do-for-kerala

×