Advertisment

മെൽബൺ ആദ്യകാല മലയാളി മേരി ജോർജ് (കുഞ്ഞുമോൾ) ന്റെ മൃതശരീരം ബുധനാഴ്ച വൈകീട്ട് 6 - മണിക്ക് പൊതുദർശനത്തിന് വയ്ക്കും

New Update

മെൽബൺ:   ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞു മോൾ) ന്റെ മൃതശരീരം ബുധനാഴ്ച 3ാംതീയതി വൈകീട്ട് 6 മണി മുതൽ 8 - മണി വരെ ഡോങ്കാസ്റ്ററിലുളള ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽ സെന്ററിൽ പൊതു ദർശനത്തിന് വയ്ക്കും. ( 816, Doncaster Road, Doncaster).

Advertisment

publive-image

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.45 നായിരുന്നു മേരി ജോർജിന്റെ അന്ത്യം. വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു മേരി ജോർജ് എന്ന കുഞ്ഞു മോൾ. ശവസംസ്കാരം 4ാം. തീയതി വ്യാഴാഴ്ച 12.30 ന്‌ മെൽബൺ സെമിത്തേരിയിൽ നടത്തപ്പെടും. ( College Crescent | Parkville )

മരിച്ച മേരിയുടെ മക്കൾ ഗാരി , ജെറി, എന്നിവരാണ്. ശാന്താളും പ്രീതയുമാണ് മരുമക്കൾ. ജോർജിന്റെ പെട്ടെന്നുണ്ടായ വേർപാടിൽ വിക്ടോറിയാ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്സും മറ്റ് മലയാളി സംഘടനകളും അഗാഥമായ ദുഃഖം രേഖപ്പെടുത്തി.

മലയാളി സമൂഹത്തിന് ഒട്ടനവധി സഹായങ്ങൾ നൽകിയ ഏവരുടെയും കുഞ്ഞുമോളാന്റിയുടെ വിയോഗം മലയാളികൾക്ക് തീരാദുഖമാണ് എന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു.

Advertisment