Advertisment

ഓ.ഐ.സി.സി. ദേശീയ മുൻ ജനറൽ സെക്രട്ടറിയും മലയാളി അസോസിയേഷന്റെയും FlAV യുടെയും സജീവസാന്നിധ്യവുമായിരുന്ന ലാലുവിന്റെ പിതാവ് പി.റ്റി. ജോർജ് അന്തരിച്ചു

New Update

മെൽബൺ:  കീക്കാഴൂർ പൈങ്ങാട്ടുതോട്ടത്തിൽ പി.റ്റി. ജോർജ്ജ് (92) വെള്ളിയാഴ്ച ഉച്ചയ്ക്ക് നിര്യാതനായി.  സംസ്കാരം 15/10/.2018 തിങ്കളിഴ്ച്ച 10 മണിക്ക് ഭവനത്തിലും തുടർന്ന് കീക്കാഴൂർ മാർത്തോമ്മാ പള്ളിയിൽ.

Advertisment

പരേതൻ കേരള കോൺഗ്രസ്സ് മുൻ സംസ്ഥാന കമ്മറ്റി അഗം ആയിരുന്നു. കേരള കോൺഗ്രസിന്റെ ആദ്യകാല പ്രാദേശിക നേതാവ് ആയിരുന്നു. 1977 മുതൽ ഏറെ കാലം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്നു.

publive-image

മികച്ച വാഗ്മിയായ ഇദ്ദേഹം വയലാ ഇടുക്കളയുടെയും,ഡോ. ജോർജ് മാത്യുവിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ മുന്പന്തിയിലായിരുന്നു. അവസാനം വരെ നാട്ടിൽ നിറഞ്ഞു നിന്ന സാന്നിധ്യമാണ് നഷ്ടമാകുന്നത്.

ഭാര്യ ചന്ദനപ്പള്ളി അങ്ങേ വീട്ടിൽ തങ്കമ്മ. മക്കൾ മോനി (പൂന), ലാലു ( ഓസ്ട്രേലിയ), സണ്ണി. മരുമക്കൾ കുഞ്ഞുമോൻ, ലീല, ഗ്രേസി എന്നിവരാണ്.

പരേതന്റെ നിര്യാണത്തിൽ ജോസ്.എം. ജോർജ്, ബിനോയി പോൾ, ഓ. ഐ. സി.സി. ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ്സ് ബിനോയി, ഗ്ലോബൽ കമ്മറ്റിയംഗം ബിജുസ്കറിയാ, ഓ. ഐ. സി.സി. വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്, എംഎ.വി. പ്രസിസന്റ് തമ്പി ചെമ്മനം എന്നിവർ അനുശോചനം അറിയിച്ചു.

Advertisment