Advertisment

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളിയെ ഓ.ഐ.സി.സി. ഓസ്ട്രലിയാ അനുമോദിച്ചു

New Update

തിരുവനന്തപുരം:  നിയുക്ത കെ.പി.സി.സി പ്രസിഡന്റ്   മുല്ലപ്പള്ളി രാമചന്ദ്രനെ ഓ. ഐ. സി.സി. ഓസ്ട്രേലിയാ ഇന്ദിരാ ഭവനിൽ വച്ച് ഹാരമണിയിച്ചു. പുതിയതായി ചാർജെടുത്ത ചടങ്ങിൽ ഓ. ഐ. സി.സി. ഓസ്ട്രേലിയാ പ്രസിഡന്റ്  ഹൈനസ് ബിനോയി കെ.പി.സി.സി.പ്രസിഡന്റിനെ ഷാളണിയിച്ചു.

Advertisment

publive-image

ഇന്ദിരാഭവനിൽ കോൺഗസ്സ് പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രവാഹമായിരുന്നു. ഓ.ഐ.സി.സി. ഓസ്ട്രേലിയായുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും കെ.പി.സി.സി.യുടെ സജീവ പിന്തുണയുണ്ടാകുമെന്ന് മുല്ലപ്പള്ളി ഓ. ഐ. സി.സി. ഓസ്ട്രേലിയായെ അറിയിച്ചു.

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന സമീപനവുമായി മുമ്പോട്ടു പോകണമെന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞു. ഓ ഐ.സി.സി.പ്രസിഡന്റിനെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. ഡീൻ കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ രാജേഷ് ബാബു, സി.ആർ. പ്രശാന്ത് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Advertisment